Monday, October 22, 2018 Last Updated 15 Min 43 Sec ago English Edition
Todays E paper
Ads by Google
രശ്മി രാധാകൃഷ്ണന്‍
Tuesday 14 Feb 2017 11.25 AM

പേളിയു​ടെ പ്രണയത്തില്‍ സംഭവിച്ചത്....

പ്രണയം ഒരാളുടെ ചോയിസ് ആണ്. അതില്‍ മറ്റൊരാള്‍ക്ക് കാര്യമില്ല. പോപ്പുലര്‍ ആയാല്‍ നല്ല പ്രണയം കിട്ടാന്‍ ബുദ്ധിമുട്ടാണ്. പലതും അഭിനയമായിരിയ്ക്കും. നമ്മളും വീണു പോകും.പക്ഷെ ഒരു ഘട്ടത്തില്‍ നമ്മള്‍ തിരിച്ചറിയും. പിന്നെ മുന്നോട്ടുപോകാന്‍ പറ്റില്ല.അതാണ്‌ എന്റെ പ്രണയത്തിലും സംഭവിച്ചത്.
perli mani, valentine day

എന്താണ് പേളിയുടെ പ്രണയം

സാധാരണ നമ്മള്‍ പറയും ഒരാളുമായി പ്രണയത്തിലാണ് എന്നൊക്കെ. പക്ഷെ എന്തിനോടും പ്രണയം തോന്നാം. കൊച്ചുകുഞ്ഞുങ്ങള്‍ക്കുവരെ പ്രണയമുണ്ട്. അത് പക്ഷെ പ്രിയപ്പെട്ട കളിപ്പാട്ടത്തോടോ ചിലപ്പോള്‍ അമ്മയോടോ ഒക്കെയാകാം. ചിലര്‍ക്ക് ജോലിയോട്.. മറ്റു ചിലര്‍ക്ക് കലയോട്. വളരുന്തോറും പ്രണയങ്ങള്‍ ഇങ്ങനെ മാറിക്കൊണ്ടിരിയ്ക്കും. അങ്ങനെ ഫിക്സഡ് ആയി ഒരാളോട് മാത്രം തോന്നേണ്ടുന്ന ഒന്നല്ല പ്രണയം.

സൗഹൃദം-പ്രണയം

വളരെ വ്യത്യസ്തമാണ് രണ്ടും. ഫ്രണ്ട്സ് എന്ന് പറയുമ്പോള്‍ നമ്മള്‍ എങ്ങനെയാണോ അങ്ങനെ തന്നെ എക്സ്പ്രസ് ചെയ്യാം. ലവ് ആകുമ്പോള്‍ കുറച്ചു ഫോര്‍മല്‍ ആകും. സത്യസന്ധമായി സ്വയം എക്സ്പ്രെസ്സ് ചെയ്യുമ്പോള്‍ നെഗറ്റീവും കാണുമല്ലോ. അപ്പോള്‍ പ്രണയം നഷ്ടപ്പെടുമോ എന്ന പേടി കൊണ്ട് പ്രണയത്തില്‍ ഫോര്‍മല്‍ ആകും. ഫ്രണ്ട്സ്അങ്ങനെയല്ല. സൗഹൃദം ചിലപ്പോള്‍ പ്രണയമാകാം. എല്ലാവര്‍ക്കും അങ്ങനെയല്ല. പക്ഷെ ചാന്‍സ് കൂടുതലാണ്. ഇന്നത്തെക്കാലത്ത് മിക്കവര്‍ക്കും ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. ചില ഫ്രണ്ട്സ് ഭക്ഷണം കഴിയ്ക്കാന്‍ പുറത്ത് പോകാനൊക്കെ നല്ല കംപനിയായിരിയ്ക്കും. അവരേ ചിലപ്പോള്‍ സിനിമയ്ക്ക് കൂട്ടാന്‍ പറ്റില്ല. ചിലരുമായി ആഴമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിയ്ക്കാം എത്ര നേരം വേണമെങ്കിലും. പക്ഷെ ലൈറ്റ് മൊമന്റ്സ് അവര്‍ക്ക് ചിലപ്പോള്‍ പറ്റില്ല. ഇത് എല്ലാം കൂടെ ഉള്ള ഫ്രണ്ട്സ് ഉണ്ടാകും. അവരോടൊത്ത് സമയം പോലും പോകുന്നത് അറിയാതെ മണിക്കൂറുകള്‍ ചിലവഴിയ്ക്കാം. അത്തരം ഫ്രണ്ട്സ് വേണം. എനിയ്ക്ക് അങ്ങനെ ഒരുപാട് ഫ്രണ്ട്സ് ഉണ്ട്. പ്രണയവുമായി മിക്സ് ചെയ്യാതെ തന്നെ അതൊക്കെ മുന്നോട്ട് കൊണ്ട്പോകാന്‍ പറ്റും.

perli mani, valentine day

ശ്വാസം മുട്ടിയ്ക്കുന്ന പ്രണയം

പ്രണയത്തില്‍ രണ്ടു പേര്‍ ഒന്നാകുന്നുവെങ്കിലും പരസ്പ്പരം ഇടംകൊടുക്കണം. കൂടെയുള്ളത് ഒരു ലൈഫ് പാര്‍ട്ണര്‍ മാത്രമാണ്. അവരെ നമ്മുടെ ഇഷ്ടത്തിനു വേണ്ടി പൈസ കൊടുത്ത് വാങ്ങുകയല്ല. എന്റെ പെര്‍മിഷന്‍ ഇല്ലാതെ ഒന്നും ചെയ്യരുത്. എന്നോട് എല്ലാം പറയണം എന്നിങ്ങനെയുള്ള വാശികള്‍ പങ്കാളിയെ ശ്വാസം മുട്ടിയ്ക്കും. പ്രത്യേകിച്ചും ഇന്ന് സ്ത്രീകള്‍സ്വയംപര്യാപ്തതയുള്ളവരാണ്.. ശാരീരികമായ കരുത്തില്‍ മാത്രം ചിലപ്പോള്‍ വീക്ക് ആയിരിയ്ക്കും. ജോലിയിലും പഠിപ്പിലുമെല്ലാം സ്ത്രീകള്‍ തുല്യരാണ്.. സ്പേസും ഈക്വല്‍ ആകണം. അവള്‍ കാമുകിയോ അവന്‍ കാമുകനോ മാത്രമല്ല. പരസ്പ്പരം ട്രസ്റ്റ് വേണം.ചതിയ്ക്കരുത്.

ഇഷ്ടപ്പെട്ട പ്രണയ ജോഡി

എന്റെ ഡാഡിയും മമ്മിയും. രണ്ടുപേരും വളരെ ഡിഫറന്റ് ആണ്. അമ്മ ഒരു വില്ലേജ് ഗേള്‍ ആണ്. ഡാഡി ഭയങ്കര എജ്യുക്കേറ്റഡ്, സ്റൈലിഷ് ആളാണ്‌. ഡാഡിയ്ക്ക് വേണമെങ്കില്‍ സ്റൈലിഷ് ആയ പെണ്ണിനെ പാര്‍ട്ണര്‍ ആക്കാമായിരുന്നു. പക്ഷെ മമ്മിയിലെ ഇന്നസെന്‍സ് ആണ് ഡാഡിയ്ക്ക് ഇഷ്ടമായത്. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും അവര്‍ സ്നേഹിച്ച് കൊണ്ടിരിയ്ക്കുന്നു. ഞങ്ങളുട മുന്നില്‍ വച്ചു ഹഗ് ചെയ്യുകയും മമ്മിയ്ക്ക് വേണ്ടി ഡാഡി പാട്ട് പാടുകയും ഒക്കെ ചെയ്യും.. മമ്മിയ്ക്ക് ഒരു സ്വകാര്യ അഹങ്കാരമാണ് ഡാഡിയുടെ പ്രണയം. ഡാഡിയുടെ കൊഞ്ചിയ്ക്കല്‍ കാരണം ഞങ്ങളിലും കുഞ്ഞാണ് ചിലപ്പോള്‍ മമ്മി.. മമ്മി മച്വര്‍ ആയിരിയ്ക്കാറുണ്ട്. ചിലപ്പോള്‍ കൊഞ്ചാറുണ്ട്. എന്തിനുമുള്ള സ്പെയ്സും ഡാഡി കൊടുക്കാറുണ്ട്. അല്ലാതെ അമ്മയാണ്, പ്രായമായി എന്നുള്ള വിലക്കുകള്‍ ഒന്നിനും വച്ചിട്ടില്ല. അവരുടെ പ്രണയം എന്നെ ഇന്‍സ്പെയര്‍ ചെയ്യാറുണ്ട്.

ക്രൂരമാകുന്ന പ്രണയം

പ്രണയ പരാജയം താങ്ങാനുള്ള കഴിവ് ഇന്നത്തെ പിള്ളേര്‍ക്ക് കുറവാണ്. അതുകൊണ്ടാണ് പ്രതികാരം പോലെയുള്ള ക്രൂരമായ കാര്യങ്ങള്‍ ചെയ്ത് പോകുന്നത്. കുടുംബങ്ങള്‍ മാറി. അച്ഛനമ്മമാര്‍ കൂടെ ജീവിയ്ക്കുമ്പോഴും കുട്ടികളുടെ ചിന്തകളെ വളര്‍ത്തുന്നത് ശരിയ്ക്കും ഇന്റര്‍നെറ്റും ടി വിയും ഒക്കെയാണ്.. ഒട്ടും സ്നേഹം കിട്ടാതെ വളരുന്ന കുട്ടികള്‍ പ്രണയത്തിലൂടെ ഒരാളോട് ഇഷ്ടം തോന്നുമ്പോള്‍ അവനത് സ്വന്തം ലോകമായി മാറുന്നു. ഇരുട്ടത്ത് വെളിച്ചം കാണുന്ന പോലെയാണ്. അത് എന്നെന്നേയ്ക്കും വേണം എന്ന് ആഗ്രഹിയ്ക്കുമ്പോള്‍, അത് ഇല്ല, വീണ്ടും ഇരുട്ടിലേയ്ക്ക് തിരിച്ച് പോണം എന്ന ഓപ്ഷന്‍ വരുമ്പോള്‍ ആ വെളിച്ചം നശിപ്പിയ്ക്കാന്‍, എനിയ്ക്ക് കിട്ടാത്തത് വേറൊരാള്‍ക്ക് കിട്ടാതിരിയ്ക്കാന്‍ അവന്‍ പലതും ചെയ്യും. അത് ഒരു മാനസിക പ്രശ്നം കൂടിയാണ്, അവര്‍ക്ക് ഹെല്‍പ്പ് ആണ് ആവശ്യം. സ്നേഹം നിഷേധിക്കപ്പെട്ടവര്‍ ആണ്. അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ ചൂടില്‍ നിന്നാണ് ഒരു കുഞ്ഞിനു കോണ്‍ഫിഡന്‍സ് ഉണ്ടാകുന്നത്. അതവര്‍ക്ക് കൊടുക്കണം. വളരെ ഫോര്‍മല്‍ ആണ് ഇന്നത്തെ പാരന്റ്സ്.

perli mani, valentine day

പ്രണയം കുറ്റമാണോ

റിയല്‍ പ്രണയം എന്ന് പറയുന്നത് അപൂര്‍വമാണ്. ഒരുപാട് കാശ് ഉള്ളയാള്‍, ക്ലാസ്സില്‍ ഫസ്റ്റ് ആയ ആള്‍ ഇവരോടൊക്കെ സ്വാഭാവികമായും മറ്റുള്ളവര്‍ക്ക് ഒരു ചെറിയ ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. എനിയ്ക്ക് കിട്ടാത്തത് അവന് കിട്ടിയതിന്റെ ഒരു കുശുമ്പ്. അവന് എങ്ങനെ പണി കൊടുക്കാം എന്നൊരു ചിന്ത വരും. അതേ പോലെയാണ് പ്രണയവും. നമുക്ക് പലര്‍ക്കും ഇല്ലാത്തതാണ് നല്ലൊരു പ്രണയം. ഭയങ്കര പ്രണയം ഉള്ള ഒരാള്‍ പ്രണയത്തെ എതിര്‍ക്കാന്‍ ചാന്‍സ് ഇല്ല. ആരാണ് പ്രണയത്തെ എതിര്‍ക്കുന്നത്? പ്രണയമേ ഇല്ലാത്തവര്‍, അല്ലെങ്കില്‍ പ്രണയം പൊളിഞ്ഞു പോയ നിരാശര്‍.അല്ലെങ്കില്‍ തന്നെ ആരും പ്രണയിയ്ക്കുന്നില്ല എന്ന് ഉറച്ച് വിശ്വസിയ്ക്കുന്ന ചിലര്‍. അവര്‍ക്ക് പ്രണയമോ അതിന്റെ ഭാഗമായ പ്രകടനങ്ങളോ ഒന്നും സഹിയ്ക്കാന്‍ പറ്റുന്നില്ല. അവരാണ് സദാചാരക്കണ്ണുകളുമായി പ്രണയികളുടെ പിന്നാലെ നടക്കുന്നത്. പ്രണയം ഒരാളുടെ ചോയിസ് ആണ്. അതില്‍ മറ്റൊരാള്‍ക്ക് കാര്യമില്ല. സ്കൂളില്‍ മുതല്‍ പ്രണയിയ്ക്കരുത് എന്ന്പറഞ്ഞ് പഠിപ്പിയ്ക്കുകയാണ് ചെയ്യുന്നത്.. കൊച്ചു കുട്ടികള്‍പോലും പ്രേമം ഉള്ളവനെ ടീച്ചര്‍ക്ക ഒറ്റ് കൊടുക്കും. അധ്യാപകര്‍ ശിക്ഷിയ്ക്കും. ഈ മനോഭാവമുള്ളവര്‍ വളര്‍ന്നു വന്നു സമൂഹത്തില്‍ പവര്‍ കിട്ടുമ്പോള്‍ മറ്റുള്ളവരെ അറ്റാക്ക് ചെയ്യും.

ക്ലാസ്സിക് പ്രണയങ്ങള്‍

ലൈല-മജ്നു, ഷാജഹാന്‍-മുംതാസ്, റോമിയോ-ജൂലിയറ്റ്...ഏറ്റവുംപവര്‍ഫുള്‍ ആയ പ്രണയങ്ങള്‍ ആണ് ഏറ്റവും സഫര്‍ ചെയ്യേണ്ടി വരാറുള്ളത്.. ഏറ്റവും ആഴത്തിലുള്ളതിനെ ദൈവം പരീക്ഷിയ്ക്കും. അത് അതിനെ ഇല്ലാതാക്കാനല്ല. കൂടുതല്‍ മികച്ചതാക്കാനാണ്. ആ പരീക്ഷണങ്ങളിലും പിടിച്ച് നില്ക്കു ന്നതാണ് ഏറ്റവും നല്ല പ്രണയം. മരിച്ചാലും ജീവിയ്ക്കുന്ന പ്രണയം. ക്ലാസ്സിക് പ്രണയം.അത് അപൂര്‍വവും ആണ്. നമ്മള്‍ ഭൗതികമായി ഒന്നുമില്ലത്തവരായി നില്ക്കു മ്പോഴും ആത്മീയമായി നിലനില്ക്കു ന്നതാണ് യഥാര്‍ത്ഥ പ്രണയം.

പ്രണയപരാജയം

ഒരാള്‍ ഇത്തിരി പോപ്പുലര്‍ ആയിക്കഴിഞ്ഞാല്‍ ചിലര്‍ പ്രണയിയ്ക്കുന്നത് ആ പോപ്പുലാരിറ്റിയെ ആയിരിയ്ക്കും. പോപ്പുലര്‍ ആയാല്‍ നല്ല പ്രണയം കിട്ടാന്‍ ബുദ്ധിമുട്ടാണ്. പലതും അഭിനയമായിരിയ്ക്കും. നമ്മളും വീണു പോകും.പക്ഷെ ഒരു ഘട്ടത്തില്‍ നമ്മള്‍ തിരിച്ചറിയും. പിന്നെ മുന്നോട്ടുപോകാന്‍ പറ്റില്ല.അതാണ്‌ എന്റെ പ്രണയത്തിലും സംഭവിച്ചത്.

പ്രണയദിന സെലിബ്രേഷന്‍

ഈ വര്‍ഷം ഒന്നുമില്ല. ഇതിനു മുന്‍പ് ആഘോഷിച്ചിരുന്നു. രണ്ടു വര്‍ഷമമായി. ഹാപ്പിലി സിഗിള്‍. രണ്ടു വര്‍ഷമായി കരിയറിനോട് മാത്രമാണ് പ്രണയം. മറ്റുള്ളവരെ മോട്ടിവെറ്റ്ചെയ്യാന്‍ ഇഷ്ടമാണ്. അതിന്റെ് ഭാഗമാണ് ഞാനും ഡാഡിയും ചേര്‍ന്നു തുടങ്ങിയ പോള്‍ ആന്‍ഡ് പേള്‍ ഷോ. ജനങ്ങളിലേയ്ക്ക് ഇറങ്ങുന്നതാണ് എന്റെ പാഷന്‍.അതുകൊണ്ട് ഈ വര്‍ഷം ഞാനും എന്റെ കരിയറും പ്രണയത്തില്‍ തുടരാനാണ് തീരുമാനം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW