Monday, October 22, 2018 Last Updated 20 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Feb 2017 09.58 AM

ഹൃദയപൂര്‍വ്വം

uploads/news/2017/02/80483/valintanSPL.jpg

പ്രണയത്തിന് ഭാഷയില്ല, എല്ലായിടത്തും പ്രണയമുണ്ടെങ്കിലും വിവിധ രാജ്യങ്ങളിലെ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ വ്യത്യസ്തമാണ്.

വീണ്ടുമൊരു പ്രണയ ദിനം കൂടി. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ല. എല്ലായിടത്തും ഒരുപോലെയാണോ പ്രണയം? അതിര്‍ത്തികള്‍ പിന്നിടുമ്പോള്‍ പ്രണയത്തിനും മാറ്റങ്ങളുണ്ടാകും. എങ്കിലും പൂക്കളും സമ്മാനങ്ങളുമില്ലാത്തൊരു പ്രണയത്തെക്കുറിച്ച് ചിന്തിക്കാനാവില്ല.

സ്‌നോ ഡ്രോപ്‌സും ഈസ്റ്റര്‍ മുട്ടയും


ചുവന്ന റോസാപ്പൂവും ഗിഫ്റ്റുമില്ലാതെ എന്ത് വാലന്റൈന്‍സ്ഡേ എന്ന് ചിന്തിക്കാന്‍ വരട്ടെ. റോസാപ്പൂവില്ലാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാമെന്ന് ഡെന്മാര്‍ക്കില്‍ ചെന്നാല്‍ മനസിലാകും.

1990കളിലാണ് ഡെന്മാര്‍ക്കിലെ യുവത്വം വാലന്റൈന്‍സ് ഡേ ആഘോഷിച്ചു തുടങ്ങിയത്. സ്‌നോ ഡ്രോപ്സ് എന്നറിയപ്പെടുന്ന വെള്ള നിറത്തിലുള്ള പൂവ് കൈമാറിയാണ് ഇവര്‍ പ്രണയം പങ്ക് വയ്ക്കുന്നത്.

ലവേഴ്സ് കാര്‍ഡ് കൈമാറുന്നതിലുമുണ്ട് പ്രത്യേകത. പ്രണയിനിക്ക് സമ്മാനിക്കുന്ന സമ്മാനത്തെക്കുറിച്ചായിരിക്കും കാര്‍ഡില്‍ എഴുതുന്നത്. മറ്റൊരു രസകരമായ രീതികൂടിയുണ്ട്.

ഫെബ്രുവരി 14ന് പുരുഷന്മാര്‍ താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിക്ക് ഒരു കത്ത് നല്‍കും. പ്രത്യേക രീതിയില്‍ വെട്ടിയെടുത്ത പേപ്പറിലാണ് കത്തെഴുതുന്നത്. രസകരമായ കവിതയെഴുതിയ ആ കത്തി ല്‍ അയക്കുന്നയാളിന്റെ പേരോ വിലാസമോ ഉണ്ടാകില്ല.

ഈ കത്ത് എഴുതിയ ആളെ മനസ്സിലായാല്‍ പെണ്‍കുട്ടി തിരികെ ഒരു സമ്മാനം നല്‍കും. അതെന്താണന്നല്ലേ? ഒരു ഈസ്റ്റര്‍ മുട്ട. കത്ത് സ്വീകരിച്ചതിന്റെ സൂചനയായി അത് പെട്ടന്ന് കിട്ടുമെന്ന് വിചാരിക്കണ്ട, അടുത്ത വര്‍ഷമേ കിട്ടു.

uploads/news/2017/02/80483/valintanSPL1.jpg

ആശംസാ കാര്‍ഡും ഫ്രാന്‍സും


ലോകത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ഡെസ്റ്റിനേഷനുകളിലൊന്നാണ് ഫ്രാന്‍സ്. പ്രണയ ദിനത്തില്‍ ആദ്യമായി ആശംസാ കാര്‍ഡ് അയച്ചത് ഫ്രാന്‍സില്‍ നിന്നാണത്രേ.

ലണ്ടന്‍ ടവറില്‍ തടവില്‍ കഴിയവേ ചാള്‍സ് എന്ന പ്രഭു തന്റെ ഭാര്യക്കയച്ച ആശംസാ കാര്‍ഡാണിത്. ഇന്ന് ഫ്രാന്‍സില്‍ മാത്രമല്ല, ലോകത്താകമാനമുള്ളവര്‍ വാലന്റൈന്‍സ് ദിനത്തില്‍ ആശംസാ കാര്‍ഡുകള്‍ അയയ്ക്കുന്നു.

ലൗ സ്പൂണ്‍


തടികൊണ്ടുണ്ടാക്കിയ സ്പൂണാണ് വെയ്ല്‍സില്‍ പ്രണയ ദിനത്തില്‍ സമ്മാനമായി നല്‍കുന്നത്. 17ാം നൂറ്റാണ്ടുമുതല്‍ ആ രാജ്യത്തെ പുരുഷന്മാര്‍ താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിക്ക് സ്പൂണ്‍ സമ്മാനമായി നല്‍കുന്നു.

സ്പൂണില്‍ ഓരോ ചിഹ്‌നങ്ങള്‍ കൊത്തിയിട്ടുണ്ടാകും. ഓരോ ചിഹ്‌നത്തിനും ഒരര്‍ത്ഥമുണ്ട്. ഇന്ന് കല്യാണത്തിനും ആനിവേഴ്സറിക്കും പിറന്നാളിനുമെല്ലാം സ്നേഹത്തിന്റെ സൂചകമായി ഇവിടെയുള്ളവര്‍ ലൗ സ്പൂണ്‍ കൈമാറുന്നു.

uploads/news/2017/02/80483/valintanSPL2.jpg

കൊറിയയിലെ ബ്ലാക്ക് ബീന്‍ ന്യൂഡില്‍സ്


ഫെബ്രുവരി 14ല്‍ മാത്രമൊതുങ്ങുന്നതല്ല സൗത്ത് കൊറിയയിലെ ആഘോഷങ്ങള്‍. ഫെബ്രുവരി മുതല്‍ ഏപ്രില്‍വരെയാണ് ആഘോഷമെങ്കിലും സമ്മാനങ്ങള്‍ ഫെബ്രുവരി 14നേ കൊടുത്തു തുടങ്ങു.

ചോക്ലേറ്റും മെഴുകുതിരികളും പൂക്കളുമില്ലാതെ പ്രണയം ആഘോഷമാക്കാന്‍ ഇവര്‍ക്ക് കഴിയില്ല. വൈറ്റ് ഡേ എന്നറിയപ്പെടുന്ന മാര്‍ച്ച് 14ന് പുരുഷന്മാര്‍ തന്റെ പ്രണയിനിക്ക് ചോക്ലേറ്റിനും പൂക്കള്‍ക്കും പുറമെ വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കും.

പ്രണയിക്കുന്നവര്‍ക്ക് മാത്രംപോരല്ലോ ആഘോഷങ്ങള്‍. പ്രണയമില്ലാത്തവര്‍ക്കുമുണ്ടൊരു ദിവസം.ഏപ്രില്‍ 14, അന്നാണ് ബ്ലാക്ക് ഡേ. ബ്ലാക്ക് ബീന്‍ പേസ്റ്റ് ന്യൂഡില്‍സ് കഴിച്ചാണ് ഈ ദിവസത്തെ വരവേല്‍ക്കുന്നത്.

കല്യാണ മാമാങ്കം


വാലന്റൈന്‍സ് ഡേ ആഘോഷങ്ങളൊക്കെയുണ്ടെങ്കിലും കല്യാണത്തിന്റെ പേരിലാണ് ഫിലിപ്പെന്‍സ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

ആയിരക്കണക്കിന് വധുവരന്മാരാണ് വാലന്റൈന്‍സ് ഡേയില്‍ വിവാഹിതരാകുന്നത്. പൊതുസ്ഥലങ്ങളിലോ മാളുകളിലോ വച്ച് വിവാഹിതരാകുന്ന ദമ്പതിമാര്‍ വിവാഹശേഷം പരസ്പരം ആശംസകള്‍ നേരുന്നു.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW