Tuesday, January 23, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 12 Feb 2017 10.02 PM

കരിമ്പ്‌ കൃഷിക്ക്‌ നടുവിലെ പഴം-പച്ചക്കറി വിപ്ലവം

uploads/news/2017/02/79924/k1.jpg

മറയൂര്‍: നാച്ചിവയലില്‍ കരിമ്പ്‌ കൃഷിക്ക്‌ നടുവില്‍ പഴം-പച്ചക്കറിക്കൃഷിയിലും നൂറുമേനി കൊയ്യാമെന്ന്‌ തെളിയിക്കുകയാണ്‌ ഇവിടെ ഒരു കര്‍ഷകന്‍. കരിമ്പ്‌ കൃഷി ചെയ്‌ത്‌ മികവ്‌ തെളിയിച്ച വെട്ടിക്കൊമ്പില്‍ റോയി (49) പരീക്ഷണാടിസ്‌ഥാനത്തില്‍ ചെയ്‌ത പഴം-പച്ചക്കറിക്കൃഷിയാണ്‌ വിജയം കണ്ടത്‌. കാന്തല്ലൂരില്‍ മാത്രം വിളയുന്ന ആപ്പിള്‍, ഓറഞ്ച്‌ എന്നിവയും നാട്ടില്‍ നിന്നെല്ലാം അന്യംനിന്ന്‌ പോയികൊണ്ടിരിക്കുന്ന അമ്പഴങ്ങ, ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ കഴിയുന്ന സ്‌റ്റാര്‍ ഫ്രൂട്ട്‌, ചെറി ആപ്പിള്‍ കൂടാതെ മാതളം, റംബുട്ടാന്‍, ചുവന്ന പപ്പായ, ചുവന്ന പേരയ്‌ക്ക, മധുര കിഴങ്ങ്‌ എന്നിവയാണ്‌ കരിമ്പ്‌ കൃഷിക്ക്‌ നടുവില്‍ വീടിന്‌ ചുറ്റും കൃഷി ചെയ്‌തിരിക്കുന്നത്‌.
അഞ്ചു പതിറ്റാണ്ട്‌ മുമ്പ്‌ പാലായില്‍നിന്ന്‌ കുടിയേറിയ മത്തച്ചന്‍ എന്ന ഔസേപ്പ്‌ മാത്യുവിന്റെ മകനാണ്‌ റോയി മാത്യു. പിതാവിന്റെ പാത പിന്തുടര്‍ന്ന്‌ റോയിയും ഈ മേഖലയില്‍ തന്റെ കഴിവ്‌ തെളിയിച്ചിരിക്കുകയാണ്‌. മറയൂര്‍- കാന്തല്ലൂര്‍ സന്ദര്‍ശനത്തിനെത്തുന്ന വിനോദ സഞ്ചാരികള്‍ ചന്ദനക്കാടുകള്‍ക്ക്‌ സമീപത്തായുള്ള റോയിയുടെ കരിമ്പ്‌ തോട്ടവും ശര്‍ക്കര നിര്‍മാണ യൂണിറ്റും കണ്ടാസ്വദിക്കുന്നത്‌ കൂടാതെ മറയൂര്‍ ശര്‍ക്കരയുടെ രുചി നുകര്‍ന്നിട്ടേ മടങ്ങാറുള്ളൂ. ഇവിടെയെത്തുന്ന സഞ്ചാരികളില്‍ പലരും പഴം-പച്ചക്കറിത്തോട്ടങ്ങളെക്കുറിച്ച്‌ റോയിയോട്‌ തിരക്കിയ സാഹചര്യത്തിലാണ്‌ ഇവിടെയും ഇത്തരത്തിലുള്ള കൃഷി ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. പാലായില്‍ താമസക്കാരായ ഭാര്യ മോളിയും മക്കളായ ഡോ. എലിസബത്തും മാതയും അവധി ദിവസങ്ങളിലാണ്‌ മറയൂരിലെത്താറുള്ളത്‌.

Ads by Google
Sunday 12 Feb 2017 10.02 PM
YOU MAY BE INTERESTED
TRENDING NOW