Monday, July 01, 2019 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 08.33 PM

ബാലാക്കോട്ടെ വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാന്റെ ഒരു യുദ്ധവിമാനം പോലും അതിർത്തി കിടന്നിട്ടില്ല : വ്യോമസേനാ മേധാവി

Balakot, India,Pakisthan

ഗ്വാളിയോർ : ബാലാക്കോട്ടെ വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാന്റെ ഒരു യുദ്ധവിമാനം പോലും ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്ന് വ്യോമസേനാ മേധാവി. ഗ്വാളിയോറില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ ഇക്കാര്യം പറഞ്ഞത്.

ബാലകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ ക്യാമ്പുകൾ ആക്രമിക്കുക എന്നതായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ ലക്ഷ്യം. അതിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു. എന്നാൽ തിരിച്ചടിക്കാൻ പോലും പാകിസ്ഥാനെക്കൊണ്ട് സാധിച്ചില്ല.

ഇന്ത്യക്ക് എന്തായിരുന്നോ ലക്ഷ്യം അത് വളരെ ഭംഗിപൂർവം ഇന്ത്യ പൂർത്തിയാക്കി. എന്നാൽ ഇന്ത്യക്ക് നേരെ ഒരു ആക്രമണം നടത്താൻപോലും പാകിസ്ഥാനെക്കൊണ്ട് സാധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിക്കാൻ ഇടയായ സംഭവമാണ് പുൽവാമ ഭീകരാക്രമണം. ഇതിന് പിന്നാലെയാണ് ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പുകൾക്കുനേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് എന്ന ക്യാമ്പിനായിരുന്നു. അവരുടെ ഭീകര ക്യാമ്പുകള്‍ തകര്‍ക്കാന്‍ ബാലാക്കോട്ട് വ്യോമാക്രമണത്തിലൂടെ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW