Monday, July 01, 2019 Last Updated 18 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 08.21 PM

1129 ക്രിമിനല്‍ പോലീസ് ഉദ്യോഗസ്ഥര്‍; നടപടിയെന്തായെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala human rights commission ,  criminal police officers , Antony deminic

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ആന്റണി ഡൊമനിക്. 1129 പോലീസ് ഉദ്യോഗസ്ഥര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേരളാ പോലീസ് ആക്ടിലെ സെക്ഷന്‍ 86 പ്രകാരം നടപടിയെടുക്കണമെന്ന കമ്മീഷന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി ബിനുവിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 2018 ഏപ്രില്‍ 12ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. സംസ്ഥാന മേധാവി 2018 ജൂണ്‍ 30ന് കമ്മീഷനില്‍ ഇതിനുള്ള വിശദീകരണം സമര്‍പ്പിച്ചു.

കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയായ കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് വിശദീകരണത്തില്‍ പറയുന്നു. പോലീസുകാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പരിശോധിച്ച് നടപടിയെടുക്കുവാന്ഡ ക്രൈം ബ്രാഞ്ച് മേധാവി ചെയര്‍മാനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.

സമിതിയുടെ തീരുമാന പ്രകാരം എന്‍.ആര്‍.ഐ സെല്‍ എസ്.പിയെ വിവരങ്ങള്‍ ശേഖരിക്കാനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു വേണ്ടി രണ്ടുമാസത്തെ കാലയളവ് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കമ്മീഷന്‍ ഉത്തരവിന്‍ മേല്‍ സ്വീകരിച്ച നടപടികള്‍ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

Ads by Google
Monday 24 Jun 2019 08.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW