Friday, July 19, 2019 Last Updated 41 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 08.31 PM

ദളിതരുടെ പിന്തുണ അഖിലേഷിന് ലഭിച്ചതാണ് മായാവതി സഖ്യം അവസാനിപ്പിക്കാന്‍ കാരണമെന്ന് സമാജ്‌വാദി പാര്‍ട്ടി

Akhilesh Yadav, Mayawati

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഖ്യം അവസാനിപ്പിച്ചുവെന്ന മായാവതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി. യു.പിയില്‍ ദളിതരുടെ പിന്തുണ അഖിലേഷ് യാദവിനാണെന്നും അതിനാലാണ് മായാവതി സഖ്യം അവസാനിപ്പിച്ചതെന്നും എസ്.പി ആരോപിച്ചു. ദളിതരുടെ പിന്തുണ അഖിലേഷിന് കിട്ടുന്നതിന്റെ വിരോധം മൂലമാണ് മായാവതി സമാജ്‌വാദി പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നത്. സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് മായാവതിയുടേതെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി രാംശങ്കര്‍ വിദ്യാര്‍ത്ഥി ആരോപിച്ചു.

സമാജ്‌വാദി പാര്‍ട്ടിയുമായുള്ള എല്ലാ തെരഞ്ഞെടുപ്പ് സഖ്യങ്ങളും അവസാനിപ്പിച്ചുവെന്ന് തിങ്കളാഴ്ചയാണ് മായാവതി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം അവലോകനം ചെയ്യാന്‍ ഞായറാഴ്ച പാര്‍ട്ടി കമ്മറ്റി ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മായാവതി നിലപാട് വ്യക്തമാക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ പെരുമാറ്റമാണ് നിലപാട് മാറ്റാന്‍ ബി.എസ്.പിയെ പ്രേരിപ്പിച്ചതെന്ന് മായാവതിയുടെ നിലപാട്. ഇക്കാര്യം അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. എസ്.പി സഖ്യത്തിലൂടെ ബി.ജെ.പിയെ നേരിടാനാകില്ലെന്ന് വ്യക്തമായെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. അതിനാല്‍ പാര്‍ട്ടി താല്‍പ്പര്യവും പൊതുലക്ഷ്യവും മുന്‍നിര്‍ത്തി മുന്നോട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ നടന്ന പാര്‍ട്ടി യോഗത്തില്‍ മുലായം കുടുംബത്തിനെതിരെ മായാവതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യാദവ കുടുംബാംഗങ്ങള്‍ക്ക് അവരുടെ സീറ്റുകള്‍ പോലും നിലനിര്‍ത്താനായിരുന്നില്ല. കൂടാതെ താജ് ഇടനാഴി കേസില്‍ തന്നെ കുടുക്കാന്‍ എസ്്.പി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി.

Ads by Google
Ads by Google
Loading...
TRENDING NOW