Thursday, July 04, 2019 Last Updated 10 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 08.07 PM

മകന്റെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി; വിവാദം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു

CPM, Binoy Kodiyeri , Kodiyeri Balakrishnan

തിരുവനന്തപുരം: ബിനോയ് കോടിയേരി ഉള്‍പ്പെട്ട ലൈംഗിക വിവാദം സി.പി.എം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് വിഷയം റിപ്പോര്‍ട്ട് ചെയ്തത്. മകന് ഈ വിഷയത്തില്‍ യാതൊരു വിധ സഹായവും ചെയ്തിട്ടില്ലെന്ന മുന്‍ നിലപാട് കോടിയേരി ആവര്‍ത്തിച്ചു. ഈ വിഷയം തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്നും കോടിയേരി സംസ്ഥാന സമിതിയി വ്യക്തമാക്കി. നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും കോടിയേരി വിഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്ഥാന സമിതിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും മകന്‍ ഉള്‍പ്പെട്ട വിവാദത്തെക്കുറിച്ച് കോടിയേരി പ്രതികരിച്ചു. മകന്റെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിജസ്ഥിതി മനസിലാക്കാനാണ് ഭാര്യ മുംബൈയില്‍ പോയത്. ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ബിനോയ് എല്ലാം നിഷേധിച്ചു. പരാതിക്കാരി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് പറഞ്ഞു. സത്യമെന്താണെന്ന് കോടതി പരിശോധിക്കട്ടെയെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് കോടിയേരി വയക്തമാക്കി. ഉദ്യോഗസ്ഥ തലത്തിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW