Monday, July 08, 2019 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 08.23 PM

'പിച്ച്' നിങ്ങളെ മിസ് ചെയ്യും..: പരിക്കേറ്റ് പുറത്തായ ശിഖര്‍ ധവാനെ തേടി ഒരു അപ്രതീക്ഷിത സന്ദേശം!

PM Modi, Message,  Shikhar Dhawan

ന്യൂഡല്‍ഹി: ലോകകപ്പ് പോരാട്ടങ്ങളില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഇന്ത്യന്‍ ടീമിന് അപ്രതീക്ഷിത തിരിച്ചടിയേറ്റത് ധവാന്റെ പരിക്കോടെയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടെയാണ് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കൈവിരലിനു ധവാനു പരിക്കേറ്റത്. തുടര്‍ന്ന് രണ്ടാഴ്ചത്തെ വിശ്രമം താരത്തിന് നിര്‍ദേശിച്ചിരുന്നുവെങ്കിലും പരിക്ക് ഭേദമാകാത്തതതോടെ ധവാന്‍ ടീമില്‍ നിന്ന് പുറത്താകുകയായിരുന്നു. പകരക്കാരനായി വിക്കറ്റ്‌സ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. ലോകകപ്പില്‍ ഇനിയില്ലെന്ന് വികാരഭരിതമായ വീഡിയോയും ധവാന്‍ പങ്കുവെച്ചിരുന്നു.

ഇതിനു പിന്നാലെയാണ് താരത്തെ തേടി ഒരു അപ്രതീക്ഷിത സന്ദേശം എത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'പിച്ച് താങ്കളെ മിസ് ചെയ്യും എന്നതില്‍ ഒരു സംശയവുമില്ല, പക്ഷെ എത്രയും പെട്ടെന്ന് താങ്കള്‍ സുഖപ്പെട്ട്.. മൈതാനത്ത് തിരിച്ചെത്തുമെന്നും, രാജ്യത്തിനായി കൂടുതല്‍ വിജയം സമ്മാനിക്കുമെന്നും പ്രതീക്ഷിക്കുന്നു''എന്നുമാണ് മോഡി ട്വീറ്റില്‍ കുറിച്ചത്.

ശിഖര്‍ ധവാന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോഡിയുടെ ട്വീറ്റ് എത്തിയത്. പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ധവാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായെന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ധവാന്‍ വീഡിയോ പങ്കുവെച്ചത്. ലോകകപ്പില്‍ ഇനി താനില്ലെന്ന ഏറ്റവും വേദനയോടെ അറിയിക്കുന്നുവെന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ കൈവിരലിനേറ്റ പരിക്ക് ഭേദമാകാന്‍ സമയമെടുക്കും, പക്ഷെ ലോകകപ്പ് മുന്നോട്ടു പോകുക തന്നെ വേണം..തനിക്കു തന്ന എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും ടീം അംഗങ്ങള്‍ക്കും, ആരാധകര്‍ക്കും രാജ്യത്തിനും നന്ദി.. ജയ്ഹിന്ദ്. വീഡിയോയ്‌ക്കൊപ്പം ധവാന്‍ കുറിച്ചു. ഓസ്‌ട്രേലിയയെ 36 റണ്‍സിനു തകര്‍ത്ത മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ചും ശിഖര്‍' ധവാനായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW