Thursday, July 11, 2019 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 07.46 PM

മുനമ്പം മനുഷ്യക്കടത്ത്: 80 കുട്ടികളടക്കം 243 പേരുമായി കടന്ന ബോട്ടിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Human trafficking

ന്യൂഡല്‍ഹി: മുനമ്പം മനുഷ്യക്കടത്തില്‍ കേരളാ തീരത്തു നിന്ന് പുറപ്പെട്ട ബോട്ടിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ച് മാസങ്ങള്‍ക്കു മുമ്പാണ് മനുഷ്യക്കടത്തിന്റെ ഭാഗമായി 80 കുട്ടികളടക്കം 243 പേരുമായി ബോട്ട് പുറപ്പെട്ടത്. ഇതുസംബന്ധിച്ച് മറ്റു രാജ്യങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നുവെന്നും എന്നാല്‍ ബോട്ടിനെക്കുറിച്ച് ഇതുവരെ ഒരു രാജ്യവും വിവരം കൈമാറിയിട്ടില്ലെന്നും രവീഷ് കുമാര്‍ പറഞ്ഞു. ബോട്ട് കേരളത്തില്‍ നിന്നാണ് പുറപ്പെട്ടതെന്നും, പസഫിക് സമുദ്രത്തിലൂടെ കടന്നുപോകുന്നുവെന്ന കാര്യവും സ്ഥിരീകരിച്ചിരുന്നു.

ദേവമാതാ എന്ന സാധാരണ ബോട്ടിലാണ് എറണാകുളം മുനമ്പത്തു നിന്ന് ജനുവരി 12 ന് പുലര്‍ച്ചെ മനുഷ്യക്കടത്ത് നടന്നത്. സംഭവത്തെക്കുറിച്ച് കേരള പോലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘത്തിനു പുറമെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, ഐബി, മിലിട്ടറി ഇന്റലിജന്‍സ് എന്നീ വിഭാഗങ്ങളും അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ, അള്‍ജീരിയ തുടങ്ങി പല രാജ്യങ്ങളിലും ഇവര്‍ എത്തിയിരുന്നതായി സംശയം ഉയര്‍ന്നിരുന്നുവെങ്കിലും വ്യക്തമായ തെളിവുകളോ സ്ഥിരീകരണമോ ഉണ്ടായിട്ടില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW