Wednesday, July 03, 2019 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 08.02 PM

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പിന്‍ഗാമിയെ കണ്ടെത്തേണ്ട ഉത്തരവാദിത്തം പാര്‍ട്ടിയുടേതാണെന്നും അക്കാര്യത്തില്‍ താന്‍ ഇടപെടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോടുള്ള അനൗപചാരിക സംഭാഷണത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. എന്നാല്‍ തീരുമാനം പിന്‍വലിച്ച് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് രാഹുലിനോട് പ്രവര്‍ത്തകരും നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

തന്റെ പിന്‍ഗാമി ആരാണെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. ഇതിലൂടെ തീരുമാനം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന സൂചനയാണ് രാഹുല്‍ പാര്‍ട്ടി വൃത്തങ്ങള്‍ക്ക് നല്‍കുന്നത്. അതേസമയം നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് റഫാല്‍ വിഷയം പരാമര്‍ശിച്ചതിനോടും രാഹുല്‍ പ്രതികരിച്ചു. റഫാല്‍ അഴിമതിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW