Monday, July 01, 2019 Last Updated 15 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 03.16 PM

ഇലക്ട്രിക് ബസുമായി കര്‍ണാടക ആര്‍.ടി.സി ; സര്‍വ്വീസ് അഞ്ച് പ്രധാന നഗരങ്ങളിലേക്ക്

karnataka rtc going to start electric bus service to five districts

ബെംഗളൂരു : കര്‍ണാടക ആര്‍.ടി.സി.യുടെ ഇലക്ട്രിക് ബസുകള്‍ ബെംഗളൂരുവില്‍ നിന്ന് പ്രധാന നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ തീരുമാനം. ഇതിനായി 50 ബസുകള്‍ വാടകയ്ക്ക് ഓടിക്കാന്‍ സബ്‌സിഡി അനുവദിക്കണമെന്ന് കര്‍ണാടക ആര്‍.ടി.സി. കേന്ദ്രത്തോട് ആവശ്യപ്പെടും. മൈസൂരു, തുമകൂരു, കോലാര്‍, ചിത്രദുര്‍ഗ, ദാവണഗരെ തുടങ്ങിയ നഗരങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തില്‍ ഇലക്ട്രിക് ബസ് സര്‍വീസ് തുടങ്ങുക.

ടെന്‍ഡര്‍ ക്ഷണിച്ച് ബസുകള്‍ വാടകയ്ക്കെടുത്ത് സര്‍വീസ് നടത്താനാണ് അധികൃതരുടെ തീരുമാനം. കിലോമീറ്റര്‍ കണക്കിനാണ് ഇവരുടെ വാടക നിശ്ചയിക്കുന്നത്. ഇതോടെ കണ്ടക്ടറെ മാത്രം കര്‍ണാടക ആര്‍.ടി.സി. നിയമിച്ചാല്‍ മതി. ഡ്രൈവര്‍ സ്വകാര്യ കമ്പനിയുടെ ജീവനക്കാരനായിരിക്കും. കേന്ദ്രത്തിന്റെ സബ്‌സിഡി ലഭ്യമാക്കിയാല്‍ സ്വകാര്യ കമ്പനികള്‍ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന സബ്‌സിഡി ടെന്‍ഡര്‍ നേടുന്ന സ്വകാര്യ കമ്പനിക്കാണ് ലഭിക്കുക. വലിയ ബസുകള്‍ക്ക് 55 ലക്ഷവും ചെറിയ ബസുകള്‍ക്ക് 30 ലക്ഷവുമാണ് സബ്‌സിഡി. നഗരത്തില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് ഇലക്ട്രിക് ബസ് സര്‍വീസ് തുടങ്ങുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. നിലവില്‍ ഒട്ടേറെ കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം കൂടുതലുള്ള റൂട്ടുകളാണ് അഞ്ചെണ്ണവും.

Ads by Google
Ads by Google
Loading...
TRENDING NOW