Tuesday, June 25, 2019 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 11.45 AM

അവിഹിതബന്ധമെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി ; തടസ്സം പിടിക്കാന്‍ ചെന്ന ഭാര്യാമാതാവിനെ കുത്തിക്കൊന്നു

uploads/news/2019/06/316174/crime.jpg

കിളിമാനൂർ സംശയ രോഗത്തെ തുടർന്ന് ഭാര്യയുടെ അമ്മയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ മരുമകനെ പോലീസ് കസ്റ്റഡിയിലെടുത്തു . നഗരൂർ വെള്ളംകൊള്ളി പാവൂർ കോണം ഗേറ്റ് മുക്ക് കുന്നിൽ വീട്ടിൽ സതിയുടെ ഭർത്താവും ,കിളിമാനൂർ കടമുക്ക് കുന്നിൽ വീട്ടിൽ സന്തോഷി (35)നെയാണ് നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തതായി അറിയുന്നത് .ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് സന്തോഷ് നഗരൂർ വെള്ളംകൊള്ളി പാവൂർ കോണം ഗേറ്റ് മുക്ക് കുന്നിൽ വീട്ടിൽ എത്തി സതിയേയും വസുമതിയെയും കുത്തി പരിക്കേൽപ്പിച്ചത്.

സന്തോഷ് സതി ദമ്പതിമാരുടെത് പ്രണയവിവാഹമായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. സതി നിരന്തരം മറ്റാരെയോ ഫോൺ ചെയ്യുന്നുവെന്ന് ആരോപിച്ച് ദമ്പതിമാർ തമ്മിൽ ദീർഘകാലമായി പ്രശ്നങ്ങൽ നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം നഗരൂർ പോലീസിൽ സതി പരാതി നൽകുകയും പോലീസ് ഇരുവരയെ വിളിച്ചുവരുത്തി സംസാരിക്കുകയും സന്തോഷിനോട് ഇനി സതിയുടെ വീട്ടിൽ വരരുത് എന്ന് താക്കീത് ചെയ്യുകയും ചെയ്തിതിരുന്നു. തുടർന്ന് വിവാഹമോചനത്തിനായുള്ള ശ്രമം സതി നടത്തവെയാണ് ചൊവ്വാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ച് കടന്ന സന്തോഷ് കൈയിലിരുന്ന കത്തി ഉപയോഗിച്ച് സതിയെ കുത്തിയത്.

സന്തോഷ് ഭാര്യയെ കുത്തുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്ന സതിയുടെ മാതാവ് വസുമതിയെയും കുത്തുകയായിരുന്നു.ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വസുമതി മരിച്ചു.സതിയുടെ അപകട നില തരണം ചെയ്തിട്ടില്ല .തീവ്ര പരിചരണ വിഭാഗത്തിലാണ് സതി.സംഭവം നടന്ന ഗേറ്റ് മുക്കിലെ വീട്ടിൽ ഇന്നലെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു .വസുമതിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു.

Ads by Google
Thursday 20 Jun 2019 11.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW