Wednesday, June 26, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 09.50 AM

സൗമ്യയുടെ ഭര്‍ത്താവ് നാട്ടിലെത്തി ; തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം തുടരും; മറ്റൊരാള്‍ ഉണ്ടായിരുന്നെന്ന മൊഴിയും പരിശോധിക്കും

uploads/news/2019/06/316166/ajaz.jpg

വള്ളികുന്നം: പ്രതി മരിച്ചെങ്കിലും വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം തുടരും. സൗമ്യയെ കൊലപ്പെടുത്താന്‍ പ്രതി അജാസിനെ ഒരാള്‍ സഹായിച്ചെന്ന ബന്ധുക്കളുടേയും നാട്ടുകാരുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീട്ടുന്നത്.

അജാസ് സൗമ്യയുടെ വീട്ടില്‍ എത്തുമ്പോള്‍ ഒരാള്‍ ഒപ്പമുണ്ടായിരുന്നതായും ഇയാളാണ് അജാസ് വന്ന കാര്‍ ഓടിച്ചിരുന്നതെന്നും സംഭവത്തിനു ശേഷം രക്ഷപ്പെട്ടെന്നുമാണ് ബന്ധുക്കളുടെ പരാതി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം കേസില്‍ നിര്‍ണായകമാകും. നിലവില്‍ ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസ് മാത്രമാണ് കേസിലെ പ്രതി. കൂട്ടുപ്രതിയുണ്ടെങ്കില്‍ അയാളെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തിയാണ് അന്വേഷണം പൂര്‍ത്തിയാക്കേണ്ടത്.

ക്രിമിനല്‍ കേസുകളിലെ പ്രതി മരിച്ചാല്‍ കോടതിയില്‍ വിശദമായ കുറ്റംപത്രം നല്‍കുന്ന പതിവില്ല. പകരം കേസിന്റെ സാഹചര്യവും പ്രതിയുടെ മരണവും വ്യക്തമാക്കി കോടതിയില്‍ മരിച്ചയാളിന്റെ പേരില്‍ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

കൊലപാതകത്തിന്റെ കാരണം, അതിലേക്ക് നയിച്ച സാഹചര്യം എന്നിവയെല്ലാം അന്വേഷിക്കേണ്ടതുണ്ട്. ഒന്നിച്ചുള്ള ജീവിക്കാനാകില്ലെന്ന് മനസ്സിലായപ്പോള്‍ ഒന്നിച്ചു മരിക്കാന്‍ തീരുമാനി​ച്ചെന്നാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് അജാസ് നല്‍കിയ മൊഴി. വണ്ടാനം മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന അജാസിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമാര്‍ട്ടം നടത്തും. ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചിരിക്കുന്ന മൃതദേഹം രാവിലെ വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെത്തിച്ച് പൊതുദര്‍ശനത്തിനു വെച്ച ശേഷം വീട്ടിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിക്കും ശനിയാഴ്ചയാണ് സൗമ്യ പുഷ്പാകരന്‍ കൊല്ലപ്പെട്ടതെങ്കിലും ലിബിയയിലായിരുന്ന ഭര്‍ത്താവ് സജീവന്‍ നാട്ടിലെത്താന്‍ കാത്തിരുന്നതിനാലാണ് സംസ്‌കാരചടങ്ങുകള്‍ വ്യാഴാഴ്ച വരെ നീണ്ടത്.

ലിബിയയില്‍ നിന്ന് സജീവന്‍ കഴിഞ്ഞദിവസം രാത്രി നാട്ടിലെത്തി. അജാസി​ന്റെ സംസ്ക്കാരം വൈകുന്നേരത്തോടെ എറണാകുളം കാക്കനാട്ട് നടക്കുമെന്നാണ് അറിയുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW