Tuesday, July 02, 2019 Last Updated 28 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 09.53 AM

'പതിനാറു നിര്‍മാതാക്കളെ കഥയുമായി സമീപിച്ചു, പതിനാറു പേരും നിരസിച്ചു'; ജൂണ്‍ 100-ാം ദിനാഘോഷത്തില്‍ രജിഷ വിജയന്റെ വാക്കുകള്‍(വീഡിയോ)

june 100 day celebration

നീണ്ട മുടി മുറിച്ച് ശരീരഭാരം നന്നായി കുറിച്ച് ഗംഭീര മേക്ക് ഓവറില്‍ യുവനടി രജിഷ വിജയന്‍ എത്തിയ ചിത്രമായിരുന്നു 'ജൂണ്‍'. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ പതിനാറ് വയസ്സ് മുതല്‍ 26 വയസ്സ് വരെയുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് പറയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആയിരുന്നു നിര്‍മാണം.

ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ അണിനിരന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷം കൊച്ചിയില്‍ നടന്നു. ദിലീപ്, ജയസൂര്യ, ഉണ്ണി മുകുന്ദന്‍, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങിനെത്തി. ജൂണ്‍ എന്ന സിനിമയുടെ വിജയത്തെ കുറിച്ചും നൂറാം ദിനം തികച്ചതിനെ കുറിച്ചും രജിഷ ചടങ്ങില്‍ സംസാരിച്ചു.

''ഈ നിമിഷത്തില്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഇങ്ങനെയൊരു നിമിഷം നടക്കുമോ എന്ന സംശയം പലപ്പോഴും ഉണ്ടായിരുന്നു. പെണ്‍കുട്ടി പ്രധാനകഥാപാത്രമായ സിനിമ നൂറു ദിവസം ഓടുക എന്നത് മലയാളസിനിമയില്‍ എളുപ്പമുള്ള കാര്യമല്ല. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഈ കഥ പറയാന്‍ അഹമ്മദ് എന്റെ അരികില്‍ വരുന്നത്. കഥ കേട്ടപ്പോള്‍ തന്നെ ചിത്രം ചെയ്യണമെന്ന് തീരുമാനിച്ചു. എന്നാല്‍ അന്ന് നിര്‍മാതാവൊന്നും ആയിരുന്നില്ല.

പിന്നെ അഹമ്മദിന്റെ കൂടെ ഞാനും കൂടി. പതിനാറു നിര്‍മാതാക്കളെ കഥയുമായി സമീപിച്ചു. പതിനാറു പേരും നിരസിച്ചു. അത് ഞങ്ങളില്‍ ഒരുപാട് വിഷമമുണ്ടാക്കി. അവസാനം ഞാന്‍ പറഞ്ഞു, 'വിജയ് ചേട്ടന്റെ അടുത്ത് പോകാം.' അങ്ങനെ വിജയ് ചേട്ടനെ വിളിച്ചു. കഥ കേട്ടപാടെ ഇതു ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ ഒരു ടീം വര്‍ക്കാണ്. സിനിമ എന്നുമൊരു ടീം വര്‍ക്ക് ആണെന്നും അതിലുള്ള എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ നല്ലൊരു വിജയമുണ്ടാകുമെന്നും ചിത്രം കാണിച്ചുതന്നു.'' - രജിഷ വിജയന്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW