Saturday, June 22, 2019 Last Updated 32 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.29 AM

കൂടിയ ചൂട്‌ കുവൈത്തില്‍; പാകിസ്‌താന്‍ മൂന്നാമത്‌

uploads/news/2019/06/316054/in4.jpg

ലണ്ടന്‍: ഈ അടുത്ത കാലത്ത്‌ ഭൂമിയില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്‌ കുവൈത്തിലെന്നു റിപ്പോര്‍ട്ട്‌.
മിത്രിബായിലാണു കൂടുതല്‍ ചൂട്‌(53.9 ഡിഗ്രി സെല്‍ഷ്യസ്‌) രേഖപ്പെടുത്തിയതെന്നാണു ലോക കാലാവസ്‌ഥാപഠന ഓര്‍ഗനൈസേഷന്റെ(ഡബ്ല്യു.എം.ഒ.) റിപ്പോര്‍ട്ടിലുള്ളത്‌. 2016 ജൂലൈ 21 നാണ്‌ ഇവിടെ ഇത്രയും താപനിലയെത്തിയത്‌. 76 വര്‍ഷത്തെ നിരക്കാണിത്‌.
ഡബ്ല്യു.എം.ഒയുടെ കണക്ക്‌ പ്രകാരം വര്‍ഷങ്ങളായി കൂടുതല്‍ ചൂട്‌ അനുഭവപ്പെടുന്ന മേഖല കുവൈത്താണ്‌. രണ്ടാം സ്‌ഥാനം പാകിസ്‌താനും. 53.7 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണു പാകിസ്‌താനിലെ തര്‍ബറ്റിലെ താപനില.
ഡബ്ല്യു.എം.ഒ. രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലകളുടെ പട്ടികയില്‍ 2013 ജൂണ്‍ 30ന്‌ കാലിഫോര്‍ണിയയിലെ ഡെത്ത്‌ വാലിയിലെ ഫര്‍നേസ്‌ ക്രീക്ക്‌ എന്ന പ്രദേശമില്ല. 1913 ല്‍ ഇവിടെ താപനില 56.7 ഡിഗ്രി സെല്‍ഷ്യസിലെത്തിയെന്നായിരുന്നു കണക്ക്‌. എന്നാല്‍, ഇതിന്റെ ആധികാരിതയില്‍ ശാസ്‌ത്രജ്‌ഞര്‍ സംശയം അറിയിച്ചിട്ടുണ്ട്‌.

Ads by Google
Thursday 20 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW