Wednesday, June 26, 2019 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.29 AM

ഹോളിവുഡിലെ മര്‍ലിന്‍ മണ്‍റോയുടെ പ്രതിമ മോഷണംപോയി

വാഷിങ്‌ടണ്‍ ഡി.സി: സ്വപ്‌നസുന്ദരി മര്‍ലിന്‍ മണ്‍റോയുടെ ഹോളിവുഡിലെ പ്രതിമ മോഷണംപോയി. ലോസാഞ്ചലസ്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.
നാലു സുന്ദരികളുടെ പ്രതിമകളുടെ മുകളിലായി നിര്‍മിച്ച ടവറിനു മുകളിലായിരുന്നു മര്‍ലിന്‍ മണ്‍റോയുടെ പ്രതിമ സ്‌ഥാപിച്ചിരുന്നത്‌. ചൊവ്വാഴ്‌ച പുലര്‍ച്ചെ പ്രാദേശികസമയം മൂന്നു മണിക്കുശേഷമാണു മോഷണം നടന്നതെന്നാണു പോലീസിന്റെ നിഗമനം. ഒരാള്‍ ഹാക്‌സോ ബ്ലേഡ്‌ ഉപയോഗിച്ച്‌ പ്രതിമ മുറിച്ചുകൊണ്ടുപോകുന്നതു കണ്ടതായി ദൃക്‌സാക്ഷിയായ യുവതി മൊഴിനല്‍കിയിട്ടുണ്ട്‌. ഹോളിവുഡിലെ പ്രധാന ആകര്‍ഷണമായിരുന്നു മര്‍ലിന്‍ മണ്‍റോയുടെ പ്രതിമ.
1955 ലെ സൂപ്പര്‍ ഹിറ്റ്‌ സിനിമ "ദ്‌ സെവന്‍ ഇയര്‍ ഇച്ച്‌" എന്ന സിനിമയില്‍ മര്‍ലിന്റെ വസ്‌ത്രം കാറ്റില്‍ ഉയരുന്ന രംഗത്തെ അനുസ്‌മരിച്ചായിരുന്നു പ്രതിമയുടെ രൂപകല്‍പന.

Ads by Google
Thursday 20 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW