Sunday, July 07, 2019 Last Updated 49 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 08.21 PM

ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് : പ്രത്യേക സമിതി രൂപവത്കരിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണ

PM Modi,  Committee,  One Nation-One Poll

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രത്യേക സമിതിക്ക് രൂപം നല്‍കും. പ്രധാനമന്ത്രി മോഡി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിനു ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍ വ്യത്യസ്ത നിലപാടുള്ള സിപിഎമ്മും സിപിഐയ്ക്കും വ്യത്യസ്ത നിലപാടാണുള്ളത്. എന്നാല്‍ അവരും ആശയത്തെ എതിര്‍ത്തില്ലെന്ന് രാജ്‌നാഥ് സിങ്ങ് കൂട്ടിച്ചേര്‍ത്തു. ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്‌നായിക് യോഗത്തില്‍ അല്‍പസമയം പങ്കെടുത്ത് മടങ്ങി. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്', എന്ന ആശയത്തോട് യോജിക്കുന്നുവെന്ന് നവീന്‍ പട്‌നായിക് വ്യക്തമാക്കി. സമാധാനം, അഹിംസ എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടതായും നവീന്‍ പട്‌നായിക് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച സര്‍വ്വകക്ഷി യോഗം പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. പ്രധാനപ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടത്തോടെ ബഹിഷ്‌കരിച്ച യോഗത്തില്‍ കോണ്‍ഗ്രസും തൃണമുല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികള്‍ യോഗത്തിനെത്തിയില്ല.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി, തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ എന്നിവരാണ് കോണഗ്രസിനു പുറമെ യോഗത്തില്‍ നിന്ന് വിട്ടു നിന്നത്.

യോഗത്തില്‍ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് യാദവ്, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നീ നേതാക്കളും എന്‍സിപിയുടെയും ഡിഎംകെയുടെയും മുസ്ലീം ലീഗിന്റെയും പ്രതിനിധികളും യോഗത്തിനെത്തി. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കായി വേണ്ടി വരുന്ന സമയവും പണച്ചിലവും കുറയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം ബിജെപി മുന്നോട്ടു വെയ്ക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW