Wednesday, July 03, 2019 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 06.15 PM

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ നല്‍കിയ 40 ശതമാനം വാര്‍ത്തകളും ഏകപക്ഷീയം; സര്‍വ്വെ വെളിപ്പെടുത്തല്‍

 Loksabha election 2019, Media

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളില്‍ നാല്‍പ്പത് ശതമാനവും പക്ഷപാതപരമായിരുന്നെന്ന് പഠനം. ഇംഗ്ലണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

പക്ഷെ വ്യാജവാര്‍ത്തകളുടെ കാര്യത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചുണ്ടെന്നും പഠനം പറയുവെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 65ശതമാനം വാര്‍ത്തകളും യഥാര്‍ത്ഥമായിരുന്നു എന്നാണ് കണ്ടെത്തല്‍. വാര്‍ത്തകള്‍ വ്യാജമല്ലെന്ന് ഉറപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു പക്ഷെ ഏക പക്ഷീയമായിരുന്നുവെന്നാണ് പഠനം പറയുന്നത്.

ഏപ്രില്‍ മാസത്തില്‍ വിവിധ മാധ്യമങ്ങള്‍ നല്‍കിയ 1.68 ലക്ഷം തെരഞ്ഞെടുപ് വാര്‍ത്തകള്‍ പരിശോധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 3000 മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളാണ് പഠനവിധേയമാക്കിയത്.

9.5 ലക്ഷം വാര്‍ത്തകള്‍ പരിശോധിച്ചതില്‍ നിന്ന് 33,000 വാര്‍ത്തകള്‍ വ്യാജമാണെന്നു കണ്ടെത്തി. ഇതില്‍ 1.33 ലക്ഷം ഒട്ടും വിശ്വാസയോഗ്യമായിരുന്നില്ല. വ്യാജവാര്‍ത്തകള്‍ ഗണ്യമായി കുറയുന്നതിന് സഹായിച്ചത് ഫാക്ട് ചെക്കിങ് വെബ്‌സൈറ്റുകള്‍ സജീവമായതോയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW