Thursday, July 04, 2019 Last Updated 12 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 05.58 PM

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കവേ ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി: ബലാത്സംഗത്തിനിരയാക്കിയ കുഞ്ഞിന് ദാരുണാന്ത്യം

9-Month-Old, Rape Attempt

വാറങ്കല്‍(തെലുങ്കാന): ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. തെലുങ്കാനയിലെ വാറങ്കലിലാണ് ദാരുണ സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കവെയാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

അയല്‍വാസിയായ യുവാവാണ് ക്രൂരകൃത്യം നടത്തിയത്. ബലാത്സംഗ ശ്രമത്തിനിടെ കുഞ്ഞ് ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയതോടെ കുഞ്ഞിന്റെ വായില്‍ തുണി തിരുകുകയായിരുന്നു. ഇതോടെ ശ്വാസം മുട്ടിയാണ് കുഞ്ഞിന് മരണം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കുഞ്ഞിനെ കാണാതായെന്ന പരാതി മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്കൊപ്പം കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്തു.

Ads by Google
Ads by Google
Loading...
TRENDING NOW