Saturday, June 29, 2019 Last Updated 36 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 04.41 PM

പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ മകള്‍ കോടാലി കൊണ്ട് വെട്ടിവീഴ്ത്തി

uploads/news/2019/06/315975/crime.jpg

ഡെറാഡൂണ്‍: പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ 26 കാരിയായ മകള്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാദ്‌കോട്ടില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

രാത്രി പരിപാടി കഴിഞ്ഞ് ഇവര്‍ ഉറങ്ങിയപ്പോഴാണ് 51കാരനായ പിതാവ് മുറിക്കകത്തേക്ക് എത്തിയത്. ഇയാള്‍ യുവതിയുടെ മേലേക്ക് ചാടിവീണെന്നാണ് അയല്‍വാസിയുടെ മൊഴി. ഞെട്ടിയുണര്‍ന്ന യുവതി എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിതാവ് കൂടുതല്‍ ബലം പ്രയോഗിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ അച്ഛനും മകളും മാത്രമാണ് ഉണ്ടായിരുന്നതെന്നും പറയുന്നു.

ബലപ്രയോഗത്തിനിടയില്‍ വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മഴു ഉപയോഗിച്ച് യുവതി അച്ഛനെ തുടര്‍ച്ചയായി വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചോരയില്‍ കുളിച്ച് കിടക്കുന്ന അച്ഛനെയാണ് കണ്ടത്. ബന്ധുക്കള്‍ ചോദിച്ചപ്പോഴാണ് അച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കാര്യം മകള്‍ പറഞ്ഞത്. വിവാഹിതയായ മകളെ റവന്യു പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നോയെന്ന കാര്യത്തിലടക്കം വിശദമായ അന്വേഷണം നടക്കുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW