Saturday, July 06, 2019 Last Updated 22 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 05.30 PM

കേന്ദ്ര മന്ത്രിയുടെ മകന്‍ കൊലപാതക ശ്രമത്തിനു അറസ്റ്റില്‍

Union minister prahlad sing , murder attempt
Image posted on Facebook by Prahlad singh Patel

ഭോപ്പാല്‍: കേന്ദ്രസഹമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേലിന്റെ മകനെ കൊലപാതകശ്രമത്തിനു പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ നരസിംഗ്പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിലാണ് അറസ്റ്റ്. ഒരു ബി.ജെ.പി എം.എല്‍.എയുടെ മകനും കേസില്‍ പ്രതിയാണ്. സംഭവം നിര്‍ഭാഗ്യകരമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ കൂടുതലൊന്നും പറയാനില്ല. എന്നാണ് മന്ത്രി പ്രഹ്‌ളാദ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

പ്രഹ്‌ളാദ് സിങിന്‍രെ മകന്‍ പ്രബല്‍ പട്ടേലും ഏഴുപേരും ചേര്‍ന്ന് നാല് പേരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നതാണ് കേസ്. അക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ ഈശ്വര്‍ റായി എന്ന അമ്പതുകാരന്റെ നില അതീവ ഗുരുതരമാണ്. പ്രബലിനോടും സുഹൃത്തുക്കളോടും രണ്ട് യുവാക്കള്‍ കയര്‍ത്തു സംസാരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പ്രകോപിതരായതും അക്രമം നടത്തിയതും.

യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഇവരേയും കൊണ്ട് പ്രബലും കൂട്ടുകാരും ഈശ്വര്‍ റായിയുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ മകന്‍ മുമ്പ് പ്രബലിന്റെ സുഹൃത്തായിരുന്നു. ഇവരുടെ സൗഹൃദത്തിലുണ്ടായ ഉലച്ചിലാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നം സൃഷ്ടിച്ചതും ആക്രമത്തില്‍ കലാശിച്ചതും. ഈശ്വര്‍ റായിയുടെ വീട്ടിലെത്തിയ പ്രബല്‍ അദ്ദേഹത്തിന്റെ മകനേയും വിളിച്ചിറക്കി മര്‍ദിത്തു. തടയാന്‍ ചെന്ന ഈശ്വര്‍ റായിക്കും മര്‍ദ്ദനമേറ്റു. പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW