Sunday, July 07, 2019 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.01 PM

ഈ നായയുടെ കരുതല്‍ ഹൃദയത്തില്‍ സ്പര്‍ശിക്കും.. തീര്‍ച്ച; വീഡിയോ വൈറലാകുന്നു

uploads/news/2019/06/315936/dog.jpg

വളര്‍ത്തുമൃഗങ്ങളെ പൊന്നു പോലെ നോക്കുന്ന പല ഉടമസ്ഥരുമുണ്ട്. ഉടമസ്ഥര്‍ നല്‍കുന്ന സ്നേഹത്തിന്റെ പതിന്മടങ്ങ് തിരികെ നല്‍കുന്ന വളര്‍ത്തുമൃഗങ്ങളുമുണ്ട്. ഇവയില്‍ മുന്നില്‍ നില്‍ക്കുന്നത് നായകള്‍ തന്നെയാണ്. ചില നായകളാണ് കൊച്ചു കുട്ടികളെ വളരെ ശ്രദ്ധിക്കുന്നത് പോലും. അവരോടൊപ്പം കളിക്കുകയും, വീഴുമ്പോള്‍ കരുതല്‍ നല്‍കുകയുമൊക്കെ ചെയ്യാന്‍ മറ്റേത് വളര്‍ത്തുമൃഗത്തെക്കാളും മുന്നിലാണ് നായകള്‍.

ഒരു കൊച്ചുകുട്ടിയെ കരുതലോടെ ശ്രദ്ധിക്കുന്ന വളര്‍ത്തു നായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നദിയില്‍ വീണ ബോള്‍ എടുക്കാന്‍ കൊച്ചുപെണ്‍കുട്ടി ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഉടന്‍ തന്നെ കൂടെയുള്ള നായ കുട്ടിയുടെ ഉടുപ്പില്‍ കടിച്ച് വലിച്ച് കരയിലേക്ക് നീക്കി നിര്‍ത്തിയ ശേഷം സ്വയം നദിയില്‍ ഇറങ്ങി ബോളെടുക്കുകയാണ് ചെയ്യുന്നത്. ഫിസിക്സ് ആസ്ട്രോണമി ഡോട്ട് ഒആര്‍ജി എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വന്നത്. 3.42 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. 96,000 പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW