Sunday, June 23, 2019 Last Updated 14 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.14 PM

ചിത്രങ്ങള്‍ അയക്കുമ്പോൾ അബദ്ധം പറ്റാതിരിക്കാൻ വാട്സാപ്പിൽ പുതിയ ഫീച്ചർ

whatsapp new feature

അബദ്ധത്തില്‍ ആളുമാറി ചിത്രങ്ങള്‍ അയച്ചാൽ ഇനി പേടിക്കേണ്ട. ഇത് തടയാന്‍ പുതിയ ഫീച്ചർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് വാട്‌സാപ്പ്.

വാട്‌സാപ്പിന്റെ പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ കാപ്ഷന്‍ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് കാണാന്‍ സാധിക്കും. ഇതുവഴി സന്ദേശം ലഭിക്കുന്നയാള്‍ ആരാണെന്ന് ഒന്നു കൂടി പരിശോധിക്കാവുന്നതാണ്.

ഈ ഫീച്ചര്‍ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സാപ്പിന്റെ 2.19.173 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പിലുമാണ് ഈ പുതിയ ഫീച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുക.

വാട്‌സാപ്പിന്റെ ഐഓഎസ് പതിപ്പില്‍ ഇതേ ഫീച്ചര്‍ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. എന്തായാലും ആന്‍ഡ്രോയിഡ് വന്ന സ്ഥിതിക്ക് ഐഒഎസിലും ഈ ഫീച്ചര്‍ അവതരിപ്പിച്ചേക്കും.

വാട്‌സാപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈല്‍ ഇമേജ് മാത്രമേ ഉപയോക്താക്കള്‍ക്ക് കാണാൻ കഴിയു. ചിത്രങ്ങള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഓപ്ഷന്‍ വരും.

സന്ദേശം ലഭിക്കുന്നയാളിന്റെ ചിത്രം അതിന് മുകളില്‍ ഇടത് ഭാഗത്തായാണ് കാണുക. പുതിയ അപ്ഡേറ്റിൽ ഈ ചിത്രത്തിന് പുറമെ ഇനി സന്ദേശം ലഭിക്കുന്നയാളിന്റെ പേരും കാണാൻ കഴിയും.

Ads by Google
Ads by Google
Loading...
TRENDING NOW