Sunday, July 07, 2019 Last Updated 19 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.17 AM

എട്ടു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തും

uploads/news/2019/06/315799/in3.jpg

ന്യൂയോര്‍ക്ക്‌: എട്ടു വര്‍ഷത്തിനുള്ളില്‍ ചൈനയെ പിന്തള്ളി ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്‌ഥാനത്തെത്തുമെന്നു യു.എന്‍. റിപ്പോര്‍ട്ട്‌. 2019 മുതല്‍ 2050 വരെയുള്ള കാലത്ത്‌ ചൈനീസ്‌ ജനസംഖ്യ 3.14 കോടിയോളം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ്‌ പോപ്പുലേഷന്‍ പ്രോസ്‌പെക്‌ടസ്‌ -2019 എന്ന റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്‌. ജനസംഖ്യ ആഗോളവ്യാപകമായി വര്‍ധിക്കുമ്പോഴും പ്രത്യുത്‌പാദന നിരക്ക്‌ കുറയുകയാണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. 1990 ല്‍ ഒരു സ്‌ത്രീയ്‌ക്ക്‌ ജനിക്കുന്ന കുട്ടികളുടെ എണ്ണം ശരാശരി 3.2 ആയിരുന്നവെങ്കില്‍ 2019 ആകുമ്പോള്‍ അത്‌ 2.2 ആയി കുറഞ്ഞു. 2050 ആകുമ്പോഴേക്കും ഇത്‌ 2.1 ലേക്ക്‌ താഴും. അതേസസമയം, മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യവും കൂടിയിട്ടുണ്ട്‌. 1990 ല്‍ 64.2 ആയിരുന്നു ശരാശരി ആയുര്‍ദൈര്‍ഘ്യമെങ്കില്‍ 2019 ആയപ്പോള്‍ അത്‌ 72.6 ആയി ഉയര്‍ന്നു. 2050 ആകുമ്പോഴേക്കും ഇത്‌ 77.1 ആയി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Wednesday 19 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW