Thursday, June 27, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.05 PM

30 വയസ് കഴിഞ്ഞ ഇന്ത്യന്‍ നഗരവാസികള്‍ക്കായി ഒരു ഡേറ്റിങ് ആപ്പ്

andwemet dating app

ഇന്ത്യയില്‍ ഇന്ന് നിരവധി ഡേറ്റിങ് ആപ്പുകള്‍ ഉണ്ട്. എന്നാൽ മറ്റു ആപ്പുകളിൽ നിന്ന് വ്യത്യസ്തമാണ് ആന്റ് വീ മെറ്റ് (andwemet). കാരണം ആന്റ് വീ മെറ്റ് ഡേറ്റിങ് ആപ്പ് 30 വയസിന് മുകളില്‍ പ്രായമുള്ള നഗരവാസികളെ ലക്ഷ്യംവെച്ച് മാത്രം നിർമിച്ച ഒന്നാണ്.

ആന്റ് വി മെറ്റില്‍ അംഗമാവുന്നതിന് 20 മിനിറ്റോളം നീളുന്ന രജിസ്‌ട്രേഷന്‍ പ്രക്രിയയാണ് ഉള്ളത്. ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള അത്യാവശ്യമായ വ്യക്തിവിവരങ്ങള്‍ നല്‍കുന്നതിന് പുറമെ ചില ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം. മാത്രവുമല്ല സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയും അപ്ലോഡ് നല്‍കണം. സേവനം ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാക്കണം.

സേവനം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണിത്. ഇതിൽ 60 ശതമാനം അക്കൗണ്ടുകള്‍ സ്ത്രീകളുടേതാണ്. ഇന്ത്യയെ കൂടാതെ, അമേരിക്ക, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഹോങ്കോങ് എന്നിവിടങ്ങളിലും ആന്റ് വീ മെറ്റ് ലഭ്യമാവും. 1000 പേരാണ് അംഗങ്ങളായി ഉള്ളത്.

വ്യാജ അക്കൗണ്ടുകള്‍ വന്നേക്കാം അത് തടയാനുള്ള എല്ലാ മാര്‍ഗവും സ്വീകരിക്കിമെന്നും പരാതികള്‍ക്ക് ഉടനടി പരിഹാരം കാണുമെന്നും ആന്റ് വീ മെറ്റിന്റെ സ്ഥാപക ശാലിനി സിങ് പറഞ്ഞു.

"നിങ്ങൾക്ക് 30 വയസോ അതിൽ കൂടുതലോ ആണെങ്കിൽ, നിങ്ങൾ നിങ്ങളുടെ 20-കളിൽ നിന്ന് വളരെ വ്യത്യസ്തരാണ്, കാരണം കൂടുതൽ അനുഭവങ്ങളും പാഠങ്ങളും നിങ്ങൾ മനസിലാക്കിയിട്ടുണ്ടാകും. ഇരുപതുകളിലെ ആളുകൾക്ക് വേണ്ടത്ര ഡേറ്റിംഗ് ആപ്പുകൾ ഉണ്ട്," ശാലിനി പറഞ്ഞു.

Ads by Google
Tuesday 18 Jun 2019 01.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW