Sunday, June 23, 2019 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 07.17 AM

ഫോണ്‍ നമ്പറിലും ചാറ്റിംഗ് ആപ്പിലും സൗമ്യ ബ്‌ളോക്ക് ചെയ്തു ; ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനി രണ്ടു പേരും വേണ്ടെന്ന് അജാസ് തീരുമാനിച്ചു ; പെട്രോളൊഴിച്ചു സ്വയം കൊളുത്തി ഇരയെ കയറിപ്പിടിച്ചു

uploads/news/2019/06/315624/saumya-and-ajas.jpg

കാക്കനാട് : ഫോണ്‍നമ്പര്‍ ബ്ലോക് ചെയ്ത് പുതിയനമ്പരെടുത്തതിനെത്തുടര്‍ന്ന് പ്രകോപിതനായാണ് സൗമ്യയെ കൊല്ലാനായി വള്ളികുന്നത്തെത്തിയതെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പോലീസ് ട്രെയിനിങ് ക്യാമ്പില്‍ വച്ച് അജാസും സൗമ്യയും തമ്മില്‍ തുടങ്ങിയ സൗഹൃദം ഇടക്കാലത്ത് മുറിഞ്ഞിരുന്നു.

ഭര്‍ത്താവ് ലിബിയയില്‍ നിന്നും നാട്ടില്‍ ലീവിനെത്തിയ കാലയളവിലാണ് സൗമ്യ പുതിയ ഫോണ്‍ നമ്പര്‍ എടുത്തത്. രണ്ടാഴ്ച മുമ്പ് സൗമ്യയുടെ ഭര്‍ത്താവ് ലിബിയയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. സ്ഥിരമായി വിളിച്ചിരുന്ന ഫോണ്‍നമ്പര്‍ സൗമ്യ ബ്ലോക് ചെയ്തതോടെ സൗമ്യയുമായി ഫോണില്‍ ബന്ധപ്പെടാന്‍ അജാസിനു കഴിഞ്ഞില്ല. ഇതിനുപിന്നാലെ ചാറ്റിങ് ആപ്പിലും സൗമ്യ അജാസിനെ ബ്‌ളോക്ക് ചെയ്തു. ഇത് പ്രകോപനം ഇരട്ടിയാക്കി. ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടു പേരും ഇനി ജീവിക്കേണ്ട എന്ന നിലപാടായിരുന്നു അജാസിനുണ്ടായിരുന്നത്.

കുറച്ചു നാളുകളായി ജോലി സ്ഥലത്തും ഇയാള്‍ പ്രകോപിതനായിരുന്നുവത്രേ. നാട്ടില്‍ എല്ലാവരോടും സൗമ്യമായി മാത്രം പെരുമാറുന്ന പ്രകൃതക്കാരനായിരുന്നു അജാസെന്ന് അയല്‍ക്കാരില്‍ ചിലര്‍ മംഗളത്തോട് പറഞ്ഞു. ഇരട്ട സഹോദരന്‍മാരില്‍ ഇളയവനാണ് അജാസ്. മൂത്ത സഹോദരന്‍ സ്വകാര്യ ബസ് സര്‍വീസ് നടത്തുകയാണ്. സൗമ്യയെ വിവാഹം കഴിക്കണമെന്ന കലശലായ ആഗ്രഹം അജാസിനുണ്ടായിരുന്നു.

ഏറെക്കാലം ഇരുവരും സൗഹൃദ ബന്ധം തുടര്‍ന്നിരുന്നു. അജാസ് സൗമ്യക്കു നല്‍കിയ പണം തിരികെ ബാങ്ക് അക്കൗണ്ട് വഴി നല്‍കിയെന്ന് പറയുമ്പോഴും അതിലെ സത്യാവസ്ഥ കേസ് അന്വേഷണഘട്ടത്തില്‍ മാത്രമെ ബോധ്യമാവുകയുള്ളൂ. കൃത്യം നടത്താന്‍ അജാസ് മുന്‍കൂട്ടി ചില ആസൂത്രണങ്ങള്‍ നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൃത്യത്തിനുപയോഗിച്ച കാര്‍ ആരുടേതെന്ന് കണ്ടെത്തിയെങ്കിലും അജാസിന്റെ പക്കല്‍ കാര്‍ എത്തിയ വഴി സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ്.

ഗുരുതരപൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 60 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ബോധം വിണ്ടു കിട്ടിയെങ്കിലും സംസാരിക്കാനും മറ്റും ബുദ്ധിമുട്ട്. അടിവയറിനു താഴേക്ക് സാരമായി പൊള്ളലുണ്ട്. വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരിയായ നിലയിലല്ല. സൗമ്യയെ വകവരുത്തിയശേഷം ആത്മഹത്യയായിരുന്നു ലക്ഷ്യം.

ഇതിനായി പദ്ധതി തയാറാക്കിയശേഷമാണ് കാറില്‍ എറണാകുളത്തുനിന്ന് വള്ളികുന്നത്തെത്തിയത്. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. തീ കൊളുത്തിയശേഷം താന്‍ സൗമ്യയെ കയറിപ്പിടിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കുശേഷം വീട്ടിലേക്കു മടങ്ങിയ സൗമ്യയെ അജാസ് വെട്ടിവീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സൗമ്യ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

Ads by Google
Tuesday 18 Jun 2019 07.17 AM
Ads by Google
Loading...
LATEST NEWS
TRENDING NOW