Saturday, July 20, 2019 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 05.06 PM

പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി അഭിനന്ദൻ - 151 പ്ലാനുമായി ബിഎസ്എൻഎൽ

 bsnl abhinandan plan launched

ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി അഭിനന്ദൻ-151 എന്ന് പ്ലാൻ പുറത്തിറക്കി. 151 രൂപയുടെ പ്ലാൻ ആണ് ഇത്. ഡൽഹി, മുംബൈ അടക്കം ബിഎസ്എൻഎല്ലിന്റെ എല്ലാ സർക്കിളിലുമുളള ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാകും.

അൺലിമിറ്റഡ് കോളുകൾ, ദിനവും 1 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് പ്ലാനിൽ കിട്ടുക. ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അഭിനന്ദൻ-151 പ്ലാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ പ്രൊമോഷണൽ ഓഫറിന്റെ ഭാഗമായാണ് ഈ പ്ലാൻ പുറത്തിറക്കിയത്.

180 ദിവസമാണ് ബിഎസ്എൻഎൽ 151 രൂപ പ്ലാനിന്റെ കാലാവധി. എന്നാൽ, ഡാറ്റയിൽ ലഭിക്കുന്ന കോളിങ് സൗകര്യവും സൗജന്യ ഡാറ്റയും എസ്എംഎസും 24 ദിവസം മാത്രമാണ് ലഭിക്കുക. ഒരു ദിവസം 1 ജിബി വച്ച് 24 ജിബിയാണ് ഈ പ്ലാനിൽ ആകെ കിട്ടുക.

എസ്എംഎസ് 24 ദിവസവും 100 എണ്ണം വീതം കിട്ടും. പുതിയ ബിഎസ്എൻഎൽ കണക്ഷൻ എടുക്കുന്നുവർക്കും നിലവിൽ കണക്ഷനുളളവർക്കും ഈ പ്ലാൻ ഉപയോഗപ്പെടുത്താം. ലോകകപ്പ് സീസണിൽ ലൈവ് മാച്ചുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ പ്രയോജനകരമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW