Monday, July 01, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 02.11 PM

ഹൂഗ്‌ളി നദിയില്‍ അണ്ടര്‍ വാട്ടര്‍ എസ്‌കേപ് അവതരിപ്പിച്ചു ; ആയിരങ്ങള്‍ നോക്കി നില്‍ക്കേ മജീഷ്യനെ കാണാതായി ; മുങ്ങിമരിച്ചെന്ന് സംശയം...!!

uploads/news/2019/06/315468/chanchal-lahiri.jpg

കൊല്‍ക്കത്ത: മാജിക്കിലെ ഏറ്റവും അപകടകരമായ വിദ്യകളില്‍ ഒന്നായി കണക്കാക്കുന്ന 'അണ്ടര്‍വാട്ടര്‍ എസ്‌കേപ് ട്രിക്' അവതരിപ്പിച്ച മജീഷ്യനെ കൊല്‍ക്കത്തയിലെ ഹൂഗ്‌ളി നദിയില്‍ കാണാതായി. ഞായറാഴ്ച ജനക്കൂട്ടം നോക്കി നില്‍ക്കുമ്പോള്‍ സ്‌റ്റേജില്‍ മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചല്‍ ലാഹിരി എന്ന മജീഷ്യനെയാണ് നദിയില്‍ കാണാതായത്. ഇയാള്‍ക്ക് മുങ്ങിമരണം സംഭവിച്ചോ എന്നാണ് ആശങ്കകള്‍ ഉയരുന്നത്.

ആറു വര്‍ഷം മുമ്പ് ഈ വിദ്യ പരീക്ഷിച്ച് വിജയം വരിച്ചയാളാണ് ചഞ്ചല്‍ എന്ന 42 കാരന്‍. 2013 ല്‍ ഈ വിദ്യ ചെയ്തപ്പോള്‍ കബളിപ്പിച്ചെന്ന് ആരോപിച്ച് ആള്‍ക്കാര്‍ മജീഷ്യനെ കൈകാര്യം ചെയ്തിരുന്നു. ഉച്ചയ്ച്ച് 12.35 യോടെ ഹൗറാ പാലത്തിന്റെ 28 ാം തൂണിനടുത്തായിരുന്നു സംഭവം. ഇവിടേയ്ക്ക് ഒരു ചെറിയ തോണിയില്‍ എത്തിയ ലാഹിരിയുടെ കാലും വായുമെല്ലാം കെട്ടിയ ശേഷം ഒരു ക്രെയിനില്‍ വെള്ളത്തില്‍ ഇടുകയായിരുന്നു. ലാഹിരി പാലത്തില്‍ നിന്നും ചാടുകയായിരുന്നെന്നും ചിലര്‍ പറയുന്നുണ്ട്. അനേകര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു സംഭവം. മിക്കവരും തോണിയിലായിരുന്നു. ലാഹിരി നീന്തി തന്റെ തോണിയില്‍ വന്നു കയറുമെന്ന് എല്ലാവരും കരുതി. എല്ലാവരും ദീര്‍ഘനേരം കാത്തിരുന്നെങ്കിലൂം ലാഹിരി തിരിച്ചു വരാതിരുന്നതോടെ എല്ലാവരും ഭയന്നു.

തുടര്‍ന്ന് പോലീസ് വിദഗ്ദ്ധരായ മുങ്ങല്‍ സംഘത്തെയൂം ദുരന്ത നിവാരണ സേനയേയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ ലാഹിരിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തെക്കന്‍ കൊല്‍ക്കത്തക്കാരനായ ലാഹിരി ഈ വിദ്യ അവതരിപ്പിക്കാന്‍ കൊല്‍ക്കത്ത പോലീസിന്റെയും കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെയും അനുമതി വാങ്ങിയിരുന്നു. ബോട്ടിലോ കപ്പലിലോ ആണ് പരിപാടി അവതരിപ്പിക്കുന്നതെന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്.

2013 ല്‍ ഇതേ പരിപാടി അവതരിപ്പിച്ച് ചഞ്ചല്‍ നാട്ടുകാരുടെ കയ്യേറ്റം നേരിട്ടിരുന്നു. ആറടി ഉയരമുള്ള കൂട്ടില്‍ ആറു താഴുകള്‍ ബന്ധിപ്പിച്ച് വെള്ളത്തില്‍ 30 അടി താഴ്ചയിലേക്ക് ഇടുകയായിരുന്നു. കൂടിനൊപ്പം ഒരു ക്രെയിനും താഴ്ത്തിയിരുന്നു. ആയിരക്കണക്കിന് പേര്‍ ഹൗറാ പാലത്തിലും തോണികളിലുമായി നോക്കി നില്‍ക്കേ എട്ടു സെക്കന്റ് കഴിഞ്ഞപ്പോള്‍ തന്നെ വെള്ളത്തില്‍ നിന്നും പൊങ്ങിവന്ന് തോണിയില്‍ പിടിച്ചുകയറി. എന്നാല്‍ ഹൗറയിലെ ജട്ടിയില്‍ എത്തിയ ചഞ്ചല്‍ കൂടിനുള്ളില്‍ രഹസ്യവാതില്‍ ഉണ്ടാക്കിയാണ് രക്ഷപ്പെട്ടതെന്നും തങ്ങഴെ കബളിപ്പിച്ചു എന്നും ആരോപിച്ച് ജനക്കൂട്ടം കയ്യേറ്റം ചെയ്തു.

100 വര്‍ഷം മുമ്പ് ഈ വിദ്യ ആദ്യം നടത്തിയത് ഹംഗേറിയന്‍ വംശജനായ അമേരിക്കന്‍ മജീഷ്യന്‍ ഹൗദിനിയായിരുന്നു. 'ഹാരി ഹാന്‍ഡ്കഫ് ഹൗദിനി'' എന്ന പേരില്‍ പരിപാടിയുമായി യൂറോപ്പ് മുഴുവന്‍ സഞ്ചരിച്ചു. തന്റെ പൂട്ടാന്‍ ഇയാള്‍ പോലീസിനെ ആയിരുന്നു വിളിച്ചിരുന്നത്. ഇന്ത്യന്‍ മജീഷ്യന്‍മാരായ പി സിസര്‍ക്കാര്‍ ജൂനിയറും ഗോപിനാഥ് മുതുകാടുമെല്ലാം സമാനമായ എസ്‌കേപ്പ് ട്രിക്കുകള്‍ പരീക്ഷിച്ചവരാണ്. 41 കാരനായ ചഞ്ചല്‍ ലാഹിരി താന്‍ ലോകത്തുടനീളം 2,500 സ്‌റ്റേജ് ഷോ അവതരിപ്പിച്ചയാളെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

Ads by Google
Monday 17 Jun 2019 02.11 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW