Monday, June 24, 2019 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 12.49 PM

ഭക്ഷണസമയം ക്ലാസ് മുറി അടച്ച് 13കാരന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി അതിക്രമിച്ച് അധ്യാപിക; ദിവസവും നഗ്നദൃശ്യം പകര്‍ത്തി വിദ്യാര്‍ത്ഥിക്ക് അയച്ചുകൊടുക്കുന്നതും പതിവ്; ഒടുവില്‍ അധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍ പണി

Married teacher

ഉച്ചഭക്ഷണത്തിനെന്ന പേരില്‍ ക്ലാസ് മുറി അടച്ചിട്ട് 13കാരന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി അതിക്രമിച്ച അധ്യാപികയ്ക്ക് ജയില്‍ശിക്ഷ വിധിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം. വിവാഹിതയായ 33കാരി ജസ്റ്റിന്‍ നെല്‍സണ്‍ എന്ന അധ്യാപികയ്ക്കാണ് ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥിക്ക് തന്റെ നഗ്ന ദൃശ്യങ്ങളും അധ്യാപിക അയച്ച് കൊടുത്തിരുന്നതായി വ്യക്തമായി.

വാതില്‍ അടച്ച ശേഷം തന്നെ അധ്യാപിക ലൈംഗികമായി ആക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥി തന്നെ പോലീസിനോട് പറഞ്ഞു. കാലിഫോര്‍ണിയ ഫ്രെസ്‌നോയിലെ ടെന്യ മിഡില്‍ സ്‌കൂള്‍ അധ്യാപികയാണ് നെല്‍സണ്‍. തന്റെ നഗ്നദൃശ്യം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് അധ്യാപിക സ്‌കൂള്‍ വിട്ടത്. വളരെ പാവമായ അധ്യാപികയായിരുന്നു നെല്‍സണ്‍ എന്നാണ് സ്‌കൂളിലുള്ളവര്‍ക്ക് പറയാനുള്ളത്. കുട്ടികള്‍ക്ക് എന്ത് പ്രശ്‌നമുണ്ടായാലും അവര്‍ അധ്യാപികയുമായി സംസാരിക്കാറുണ്ടായിരുന്നെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ക്ലാസ് മുറിയില്‍ 13കാരന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചതിന് ഒരു വര്‍ഷം ശിക്ഷയാണ് അധ്യാപികയായ നെല്‍സണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല നാല് വര്‍ഷം പ്രൊബേഷനും വിധിച്ചിട്ടുണ്ട്. താന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി നെല്‍സണ്‍ കോടതിയില്‍ പറഞ്ഞു. കുടുംബത്തോടും വിദ്യാര്‍ത്ഥികളോടും ഭര്‍ത്താവിനോടും നെല്‍സണ്‍ ക്ഷമചോദിച്ചു.

നെല്‍സന്റെ ഭര്‍ത്താവും ഇതേ സ്‌കൂളില്‍ തന്നെ അധ്യാപകനായി ജോലി ചെയ്യുകയാണ്. ഇപ്പോള്‍ വിവാഹ മോചിതരായി. വിദ്യാര്‍ത്ഥിക്ക് 13 വയസുള്ളപ്പോഴാണ് നെല്‍സന്‍ കുട്ടിയുമായി അടുക്കുന്നത്. കുട്ടിക്കൊപ്പം ഇരുന്നാണ് പലപ്പോഴും അധ്യാപിക ഉച്ചഭക്ഷണം കഴിച്ചിരുന്നത്. കുട്ടിക്ക് പണം കൊടുക്കുകയും വിനോദയാത്രകള്‍ക്ക് അധ്യാപിക കൊണ്ടുപോവുകയും ചെയ്തിരുന്നു.

ക്ലാസ് മുറി അകത്തുനിന്ന് അടച്ചിട്ട ശേഷം വിദ്യാര്‍ത്ഥിക്ക് ഒപ്പമിരുന്നാണ് അധ്യാപിക ഉച്ചഭക്ഷണം കഴിച്ചിരുന്നത്. ഈ സമയം മറ്റ് വിദ്യാര്‍ത്ഥികളോട് ഭക്ഷണം കഴിക്കുന്ന പ്രത്യേക മുറിയില്‍ പോയി ഭക്ഷണം കഴിക്കാന്‍ അധ്യാപിക നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. തന്റെ സമ്മതമില്ലാതെ തന്നെ ലൈംഗികമായി അധ്യാപിക അതിക്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞത്.

Ads by Google
Monday 17 Jun 2019 12.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW