Wednesday, July 03, 2019 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 10.23 AM

'അന്ന് അവര്‍ക്ക് രണ്ട് അടി കൊടുക്കേണ്ടിയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു'; ടിപി സെന്‍കുമാര്‍ പറയുന്നു​‍

issues in kerala

കൊച്ചി: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സംസ്ഥാനത്ത് ഇപ്പോള്‍ ഡിജിപിയുണ്ടോ എന്ന സംശയം തോന്നിപോകുമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഒരു പൊലീസുകാരനെ കാണാതാകുന്നു. വേറൊരു പൊലീസുകാരന്‍ പൊലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തുന്നു. അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നതെന്നും ലോട്ടറി ക്ലബ് ബുക്ക് ലവേഴ്സ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ സെന്‍കുമാര്‍ ചോദിക്കുന്നു.

താന്‍ ഡിജിപി ആയിരുന്ന കാലത്താണ് സംഭവിച്ചതെങ്കില്‍ ഇതെല്ലാം എന്റെ തലയില്‍ വരുമായിരുന്നു. 2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ആദ്യം ചെയ്തത് തന്നെ പുറത്താക്കുകയായിരുന്നു. പിന്നീട് നിയമപോരാട്ടത്തിലൂടെ ഡിജിപിയായപ്പോള്‍ തന്നെ നിരീക്ഷിക്കാന്‍ ആളുകളെ വെച്ചു. താന്‍ അടിച്ചെന്ന് വരെ അവരില്‍ ചിലര്‍ പരാതിപ്പെട്ടു. അന്ന് അവര്‍ക്ക് രണ്ടടി കൊടുക്കേണ്ടിയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ഏറെ വൈകാതെ താന്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യും. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. സത്യം പറയാനുള്ള സ്വാതന്ത്ര്യം താന്‍ എല്ലാകാലത്തും ഉപയോഗിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെതിരെ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. മറിയം റഷീജ ചാരവനിതയാണ്. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് അവരുമായി ഒരിക്കലും ബന്ധമുണ്ടാകാന്‍ പാടില്ല. അത് തെറ്റാണ്. നമ്പി നാരായണന്‍ പത്മപുരസ്‌കാരം അര്‍ഹിച്ചിരുന്നില്ലെന്നും സെന്‍കുമാര്‍ ആവര്‍ത്തിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW