Monday, June 24, 2019 Last Updated 39 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 07.10 PM

ബിക്കിനിയിട്ട ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡോക്ടറുടെ ലൈസന്‍സ് തെറിച്ചു

uploads/news/2019/06/315295/doctor.jpg

ബിക്കിനി അണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു ഡോക്ടറുടെ ലൈസെന്‍സ് നഷ്ടമായി. മ്യാന്മറിലാണ് മോഡലും ഡോക്ടറുമായ നങ് മ്യൂ സാനിയുടെ ലൈസെന്‍സ് മരവിപ്പിച്ചത്.

ജനറല്‍ ഫിസിഷ്യനാണ് നങ് മ്യൂ സാന്‍. രണ്ട് വര്‍ഷത്തിന് മുന്നെയാണ് ഡോക്ടര്‍ ജോലിയോടപ്പം മോഡലിങ്ങിലേക്കും നങ് മ്യൂ സാന്‍എത്തുന്നത്. ബിക്കിനി ഡ്രെസ്സുകള്‍ ഇട്ടുകൊണ്ടുള്ള ചിത്രങ്ങള്‍ നിരന്തരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇങ്ങനെയുള്ള ചിത്രങ്ങള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്നാണ് സര്ക്കാരിന്റെ നിലപാട്.

ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ വീണ്ടും ബിക്കിനി വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. തുടര്‍ന്നാണ് നങ് മ്യൂ സാനിന്റെ ലൈസെന്‍സ് റദ്ധാക്കിയതെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ നങ് മ്യൂ സാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ഡ്യൂട്ടിക്കിടയില്‍ അല്ല ഇങ്ങനെയുള്ള വസ്ത്രം ധരിക്കുന്നതെന്ന് നങ് മ്യൂ സാന്‍ വ്യക്തമാക്കി. വ്യക്തിസ്വാന്ത്ര്യത്തില്‍ ഇടപെടാന്‍ മെഡിക്കല്‍ കൗണ്‍സിലിനോ സര്കാരിനോ അനുമതി ഇല്ലെന്നും നങ് മ്യൂ സാന്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW