Wednesday, June 26, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 11.27 AM

പുതിയ ഇനം മാമ്പഴത്തിന് അമിത് ഷായുടെ പേരിട്ട് 'മാംഗോ മാന്‍'; "ഷാ മാമ്പഴം"

shah mango

മാമ്പഴകൃഷിയിലൂടെ രാജ്യത്തിന് മാതൃയാകുന്ന കര്‍ഷകനാണ് മാംഗോ മാന്‍ എന്ന് വിളിക്കപ്പെടുന്ന ഹാജി ഖലിമുള്ള. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുള്ള ഇദ്ദേഹമിപ്പോള്‍ പുതിയ ഇനം മാമ്പഴത്തിന് പേര് നല്‍കി വാര്‍ത്തകളില്‍ ഇടം പിടിക്കുകയാാണ്. കൊല്‍ക്കത്തയിലെയും ലക്‌നൗവിലെയും തനത് മാവുകളുടെ ക്രോസില്‍ നിന്ന് ഇദ്ദേഹം വിളയിച്ചെടുത്ത മാമ്പഴത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരാണ് നല്‍കിയിരിക്കുന്നത്.

അമിത് ഷായോടുള്ള ആരാധന കൂടിയതാണ് ഇദ്ദേഹം താന്‍ വിളയിച്ചെടുത്ത പുതിയ മാങ്ങയ്ക്ക് 'ഷാ' എന്ന് പേരിട്ടത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലും ഹാജി മാമ്പഴം വിപണിയില്‍ ഇറക്കിയിരുന്നു. ജനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള അമിത് ഷായുടെ മികവാണ് മാമ്പഴത്തിന് ഈ പേരിടാന്‍ പ്രചോദനമായതെന്നും, നല്ല ഭാരവും രുചിയുമുള്ള മാമ്പഴങ്ങളാണ് ഷാ വിഭാഗത്തില്‍ പെടുന്നവയെന്നും ഹാജി ഖലിമുള്ള വ്യക്തമാക്കി. ഇത് കൂടാതെ മറ്റ് മുന്നോറോളം ഇനത്തിനുള്ള മാമ്പഴങ്ങളാണ് ഇദ്ദേഹം തന്റെ തോട്ടത്തില്‍ വിളയിച്ചെടുക്കുന്നത്.

Ads by Google
Sunday 16 Jun 2019 11.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW