Wednesday, July 03, 2019 Last Updated 12 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 11.23 AM

താന്‍ 'ഡേറ്റ് റേപ്പി'ന്റെ ഇര കൂടിയാണ്; ദുരനുഭവത്തിരയായ സ്ത്രീകള്‍ക്ക് കരുത്തു പകരാന്‍ തന്റെ അനുഭവം തുറന്ന് പറഞ്ഞ് നടി മിറ

 about her past

സംവിധായകന്‍ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച അമേരിക്കന്‍ നടി മിറ സോര്‍വിനോ തനിക്ക് നേരിട്ട അക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്ത്. താന്‍ 'ഡേറ്റ് റേപ്പി'ന്റെ ഇര കൂടിയാണെന്നാണ് ബുധനാഴ്ച നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ മിറ തുറന്നു പറഞ്ഞത്. ദുരനുഭവത്തിരയായ സ്ത്രീകള്‍ക്ക് കരുത്തു പകരാനാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും അവര്‍ വെളിപ്പെടുത്തി. താന്‍ ലൈംഗിക അതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ മിറ അത് ആരാണെന്ന് വെളിപ്പെടുത്തുകയോ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

'' ആക്രമണം സമ്മാനിച്ച ആഘാതത്തില്‍ നിന്ന് മുക്തമാകുമ്പോഴാണ് പലരും അതിനെക്കുറിച്ച് തുറന്നു പറയാന്‍ തയാറാകുന്നത്. ഇരയായ ഓരോരുത്തര്‍ക്കും ആദ്യമുണ്ടാകുന്നത് ഭയവും നാണക്കേടുമാണ്. അത്തരം മോശം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ള ഒരാളായതുകൊണ്ട് എനിക്കതു നന്നായി മനസ്സിലാക്കാനാകും. ചില സമയത്തൊക്കെ ഇത്തരം മോശം കാര്യങ്ങള്‍ സംഭവിച്ചത് നിങ്ങളുടെ കുഴപ്പം കൊണ്ടാണെന്നു വരെ തോന്നാം. നിങ്ങള്‍ കുറച്ചു കൂടി സ്മാര്‍ട്ട് ആയിരുന്നുവെങ്കില്‍ കുറച്ചുകൂടി നന്നായി സ്വയം സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് നിങ്ങള്‍ കുറ്റബോധത്തോടെ ഓര്‍ത്തേക്കാം. തീര്‍ത്തും യാഥാസ്ഥിതികമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വന്നത്.

ഒറ്റയ്ക്കുള്ളപ്പോള്‍ എവിടെ നിന്നെങ്കിലും അല്‍പ്പം വെള്ളം കുടിക്കാന്‍ കിട്ടിയാല്‍ പോലും എനിക്ക് ഭയമായിരുന്നു. അതില്‍ എന്തെങ്കിലും കലര്‍ത്തിയിട്ടുണ്ടോയെന്ന് ആര്‍ക്കറിയാം എന്നായിരുന്നു എന്റെ അന്നത്തെ ചിന്ത. അത്രയും യഥാസ്ഥിതികരായ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. പൊതുവിടങ്ങളില്‍ ലൈംഗിക ആക്രമണങ്ങള്‍ക്ക് വിധേയരായാല്‍, അതു നമ്മുടെ കുറ്റംകൊണ്ടല്ലെന്ന് ഉറപ്പുണ്ടെങ്കില്‍പ്പോലും അതു തുറന്നു പറയുന്നത് നാണക്കേടാണെന്നായിരുന്നുവെന്നായിരുന്നു അന്നത്തെ ചിന്തകള്‍'' മിറ പറഞ്ഞു.

Ads by Google
Sunday 16 Jun 2019 11.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW