Monday, July 01, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 11.11 AM

വിവാഹിതയായ യുവതിയും കാമുകനും മരിക്കുന്നതിന് മുമ്പ് മദ്യം കുടിച്ച് മോതിരം കൈമാറി, യുവതിക്ക് കാമുകന്‍ കുങ്കുമം ചാര്‍ത്തി; 21 വയസ്സുകാരായ കമിതാക്കള്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

lovers kill

ഒരുമിച്ച് ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം. അഞ്ജു സത്താര്‍ എന്ന 21കാരിയും 21കാരനായ ശങ്കര്‍ ചൗധരിയുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് അഞ്ജുവിന്റെ വിവാഹം മറ്റൊരാളുമായി നടത്തിയിരുന്നു. പക്ഷേ അഞ്ജുവിനും ശങ്കറിനും തമ്മില്‍ അപ്പോഴും അകലാന്‍ സാധിച്ചില്ല. ഇതോടെ ഒരുമിച്ച് മരിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ബാര്‍മറിലുള്ള ശ്മശാനത്തിന് സമീപമാണ് അഞ്ജു സത്താറിന്റെയും ശങ്കര്‍ ചൗധരിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് രണ്ട് നാടന്‍ തോക്കുകളും ലഭിച്ചു. ഇതുപയോഗിച്ച് ഇരുവരും സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഇവരുടെ ഫോണില്‍ നിന്ന് ലഭിച്ച സന്ദേശത്തിലാണ് പ്രണയപരാജയം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന ഓഡിയോ സന്ദേശം ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.

ഇരുവരും ശ്മശാനത്തിലെത്തിയ ശേഷം മദ്യപിക്കുകയും ഫോണില്‍ ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. കയ്യില്‍ ഇരുവരും മോതിരം അണിഞ്ഞ ഫോട്ടോയും തുടര്‍ന്ന് അഞ്ജു നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയ ഫോട്ടോകളും ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് ഇരുവരും പ്രതീകാത്മകമായി വിവാഹിതരായി എന്നതിന്റെ സൂചനയാണ് ഇതെന്ന് പൊലീസ് പറയുന്നു. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്ന് പൊലീസ് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW