Thursday, July 04, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 10.50 AM

ഓല മേഞ്ഞ റിസോര്‍ട്ടുകള്‍ ട്രന്‍ഡിങ്ങാകുന്നു, ഓല മെടയല്‍ തൊഴിലും: മെടഞ്ഞ ഓലകള്‍ക്കായി 36 ലക്ഷം രൂപയുടെ ഓര്‍ഡര്‍!

Coconut leaf Roofing

പണ്ടൊക്കെ ഓല മേഞ്ഞ വീടുകളായിരുന്നു നമ്മളുടെ ചുറ്റും ഉണ്ടായിരുന്നത്. ഇന്നത്തെ തലമുറയിലെ പല കുട്ടികള്‍ക്കും അതൊന്നും ഓര്‍മ്മ പോലും ഇല്ല. വീടുകളുടെ കെട്ടും മട്ടും തന്നെ മാറിയിരിക്കുന്നു. അന്നൊക്കെ ഓല മേഞ്ഞ വീടുകള്‍ക്കുണ്ടായിരുന്ന ഡിമാന്‍ഡ് ഇന്ന് വാര്‍ക്കവീടുകള്‍ക്കായി. അതോടെ തെങ്ങോലകള്‍ പാചകത്തിനും ഈര്‍ക്കില്‍ ചൂലിനും മാത്രം ഉപയോഗിക്കുന്ന വസ്തുവായി മാറി. ഇപ്പോഴിതാ മെടഞ്ഞ ഓലകള്‍ക്ക് വീണ്ടും ഡിമാന്‍ഡായിരിക്കുകയാണ്. ടൂറിസത്തിന്റെ ഭാഗമായാണ് മെടഞ്ഞ ഓലയ്ക്ക് ആവശ്യക്കാരായത്.

കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ ഉത്തരവാദിത്വ ടൂറിസം മിഷന്‍ നടപ്പാക്കുന്ന പദ്ധതിയില്‍ റിസോര്‍ട്ടുകള്‍ക്കായി ഓല മെടഞ്ഞു നല്‍കുന്നതിന് 36ലക്ഷം രൂപയുടെ ഓര്‍ഡറാണ് നല്‍കിയിരിക്കുന്നത്. ഈ മൂന്നു ജില്ലകളിലും ഓല മെടയാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മുന്നോറോളം ഗ്രൂപ്പുകളാണ്. കോട്ടയത്ത് കുമരകത്തും, തിരുവനന്തപുരത്ത് പൂവാര്‍, കോവളം എന്നിവിടങ്ങളിലും കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളിലുമാണ് ഇവര്‍ ഓല മെടയുന്നത്. ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുമായി കൈകോര്‍ത്താണ് നടപ്പിലാക്കുന്നത്.

മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നാണ് മെടഞ്ഞ ഓലകള്‍ റിസോര്‍ട്ടുകള്‍ വാങ്ങിയിരുന്നത്. മുഴുവനായ ഓല മെടഞ്ഞു കൊടുക്കുമ്പോള്‍ ഒരെണ്ണത്തിന് 18 രൂപ കിട്ടും. 30 ലക്ഷം ഓലയെങ്കിലും കേരളത്തിലെ റിസോര്‍ട്ടുകള്‍ക്കു വേണമെങ്കിലും ആദ്യഘട്ടത്തില്‍ രണ്ടു ലക്ഷത്തിന്റെ ഓര്‍ഡറാണ് ലഭിച്ചത്. 'കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുമായുള്ള ധാരണപ്രകാരമാണ് രണ്ടു ലക്ഷത്തിന്റെ ആദ്യ ഓര്‍ഡര്‍ ലഭിച്ചത്. ഇത് ജൂലായ് അവസാനം നല്‍കും. ഇതിനു ശേഷം ഔദ്യോഗിക കരാറില്‍ ഏര്‍പ്പെടും.'' ഉത്തരവാദിത്വ ടൂറിസം മിഷന്‍ ഭാരവാഹി കെ. രൂപേഷ് കുമാര്‍ പറഞ്ഞു.

റിസോര്‍ട്ടുകള്‍ കേരളീയ ശൈലിയില്‍ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്കു മുകളില്‍ പുല്ലും ഓലയും മേയുകയാണ് ചെയ്യുന്നത്. എന്നാല്‍ പുല്ല് കിട്ടാനില്ലാത്തതും വനത്തില്‍ നിന്ന് പുല്ലെടുക്കാന്‍ നിയന്ത്രണവുമുള്ളതുമാണ് ഓലയ്ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കാന്‍ കാരണമായത്. മിഷന്റെ നേതൃത്വത്തില്‍ വനിതാ ഗ്രൂപ്പുകളാണ് ഓല മെടയുന്നത്. മെടഞ്ഞെടുക്കുന്ന ഓലകള്‍ ട്രാവല്‍മാര്‍ട്ട് സൊസൈറ്റി വഴി റിസോര്‍ട്ടുകള്‍ക്ക് വില്‍ക്കുന്നു.

Ads by Google
Sunday 16 Jun 2019 10.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW