Tuesday, June 25, 2019 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.47 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/06/315237/azcha.jpg

അശ്വതി: ഗൃഹ നിര്‍മ്മാണത്തെക്കുറിച്ച്‌ ആലോചിക്കും. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. മനസ്സിന്റെ സന്തോഷം വര്‍ദ്ധിക്കും. പണച്ചെലവധികരിക്കും. കാര്യവിജയത്തിന്‌ അയല്‍വാസികളുടെ സഹായം എന്നിവ ലഭിക്കും.

ഭരണി: ബന്ധുക്കളില്‍ നിന്നുള്ള സഹായം ലഭിക്കും. സന്താനങ്ങള്‍ക്ക്‌ ഉന്നത വിജയം. സുഹൃത്തുക്കളുമായി ചെറിയ പ്രശ്‌നങ്ങള്‍. ധനപരമായി അനുകൂലം. ബിസിനസ്സില്‍ പുരോഗതി. പുതിയ കോഴ്‌സുകളില്‍ പ്രവേശനം. വിശ്രമം കുറയും.

കാര്‍ത്തിക: ഭൂമിയില്‍ നിന്നുള്ള ധനലാഭം. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അനുകൂല ഉത്തരവുകള്‍ ലഭിക്കാം. തൊഴില്‍ പരമായി മേന്മ. ദാമ്പത്യ കലഹം ശമിക്കും. സുഹൃദ്‌ സഹായം ലഭിക്കും. പണച്ചെലവ്‌ വര്‍ദ്ധിക്കും.

രോഹിണി: സമയക്കുറവിനാല്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരും. വിവാഹാലോചനകളില്‍ പുരോഗതി. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍. ബിസിനസ്സില്‍ ചെറിയ തിരിച്ചടികള്‍. ധനനഷ്‌ടം. ആരോഗ്യകാര്യങ്ങളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക.

മകയിരം: സാമ്പത്തിക കാര്യങ്ങളില്‍ പ്രതിസന്ധി നേരിടും. കാലാവസ്‌ഥാജന്യ രോഗ സാദ്ധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകള്‍. സഹപ്രവര്‍ത്തകര്‍ നിമിത്തമായ മനോവിഷമം. ഭവനത്തില്‍ അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തും.

തിരുവാതിര: സാമ്പത്തിക വിഷമം തരണം ചെയ്യും. സ്വത്തു സംബന്ധമായ സംസാരങ്ങള്‍ ഉണ്ടാവാം. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. യാതകള്‍ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

പുണര്‍തം: ചികിത്സകളില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ മറികടക്കും. മനഃസുഖം കുറയും. തൊഴില്‍ രംഗത്ത്‌ നേട്ടങ്ങള്‍. ജലദോഷം പനി എന്നിവ പിടിപെടുവാന്‍ സാദ്ധ്യത. സുഹൃദ്‌ സഹായം വര്‍ദ്ധിക്കും.

പൂയം: ചെലവ്‌ അധികരിക്കും. യാത്രകള്‍ വേണ്ടി വരും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധന വരുമാനം. ബിസിനസ്സില്‍ നിന്ന്‌ നേട്ടം കൈവരിക്കും. ബിസിനസ്സ്‌ പുഷ്‌ടിപ്പെടും. തൊഴില്‍പരമായ നേട്ടങ്ങള്‍. സന്താനങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.

ആയില്യം: തൊഴില്‍പരമായ നേട്ടം. വിവാഹ ആലോചകളില്‍ തീരുമാനം. ഭക്ഷണസുഖം ലഭിക്കും. മുന്‍പിന്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴില്‍രംഗത്ത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പഠന രംഗത്ത്‌ മികവ്‌ പുലര്‍ത്തും.

മകം: സുഹൃത്തുക്കളുമായി ചേര്‍ന്ന്‌ പുതിയ ബിസിനസ്സ്‌ സംരംഭം. രോഗദുരിതത്തില്‍ ശമനം. പണമിടപാടുകളില്‍ നേട്ടം. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. അന്യരില്‍ നിന്നുള്ള സഹായം ലഭിക്കും. ദേഹസുഖം കുറഞ്ഞിരിക്കും.

പൂരം: പൊതു പ്രവര്‍ത്തനത്തില്‍ മികവ്‌. ഭൂമി വില്‍പ്പന തീരുമാനമാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന്‌ നേട്ടം. സുഹൃദ്‌ ഗുണം വര്‍ദ്ധിക്കും. സര്‍ക്കാര്‍ ആനുകൂല്യം. സുഹൃത്തുക്കളുമായി യാത്രകള്‍ നടത്തും. ഭാഗ്യപരീക്ഷണത്തിന്‌ പണം മുടക്കും.

ഉത്രം: ശാരീരികവും മാനസികവുമായ ക്ഷീണം അധികരിക്കും. പ്രധാന തൊഴിലില്‍ നിന്ന്‌ അവധിയെടുത്ത്‌ മാറി നില്‍ക്കേണ്ടി വരും. ഉദ്ദിഷ്‌ട കാര്യങ്ങളില്‍ വിജയം കാണില്ല. ബന്ധുഗുണം ലഭിക്കും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കുവാന്‍ യാത്രകള്‍.

അത്തം: അന്യദേശ വാസം വേണ്ടിവരും. ബന്ധുക്കള്‍ തമ്മില്‍ ഭിന്നത. ദാമ്പത്യപരമമായ പ്രശ്‌നങ്ങള്‍ ശമിക്കും. സാമ്പത്തികമായി വിഷമതകള്‍ തരണം ചെയ്യും. പണം നല്‍കാനുള്ളവരില്‍ നിന്ന്‌ അനുകൂല മറുപടികള്‍. സന്താനങ്ങള്‍ക്ക്‌ അരിഷ്‌ടത.

ചിത്തിര: വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പൊതു രംഗത്ത്‌ പ്രശസ്‌തി വര്‍ദ്ധിക്കും. സുഹൃദ്‌ സഹായം വര്‍ദ്ധിക്കും. ഗൃഹ നിര്‍മ്മാണത്തില്‍ പുരോഗതി. ഔഷധസേവ വേണ്ടിവരും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

ചോതി: ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. ജലജന്യ രോഗങ്ങള്‍ പിടിപെടാം. തൊഴില്‍പരമായ മാറ്റങ്ങള്‍. അനാവശ്യ മാനസിക ഉത്‌ക്കണ്‌ഠ. ഗൃഹസുഖം കുറയും. പ്രവര്‍ത്തന വിജയം കൈവരിക്കും.

വിശാഖം: ശാരീരിക വിഷമതകള്‍ക്കായി ഔഷധസേവ വേണ്ടിവരും. അടുത്ത ബന്ധുക്കള്‍ക്ക്‌ രോഗദുരിത സാദ്ധ്യത. പണമിടപാടുകളില്‍ നഷ്‌ടം സംഭവിക്കുവാന്‍ സാദ്ധ്യത. ആഹാര കാര്യത്തില്‍ ശ്രദ്ധ കുറയും. സര്‍ക്കാരിലേയ്‌ക്ക് പിഴ അടയ്‌ക്കേണ്ടി വരും.

അനിഴം: വ്യവഹാര വിജയം. യാത്രകള്‍ വേണ്ടിവരും. സാമ്പത്തികപരമമായ നേട്ടം കൈവരിക്കും. മനസ്സിന്‌ സന്തോഷ സൂചകമായ വാര്‍ത്തകള്‍ കേള്‍ക്കും. മുതിര്‍ന്ന കുടുംബാങ്ങള്‍ക്ക്‌ അരിഷ്‌ടത.

തൃക്കേട്ട: ജീവിതപങ്കാളിക്ക്‌ നേട്ടങ്ങള്‍. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. തൊഴിലില്‍ നല്ല നേട്ടങ്ങള്‍. മാനസിക സന്തോഷം വര്‍ദ്ധിക്കും. വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

മൂലം: പുതിയ ഭക്ഷണ വസ്‌തുക്കള്‍ രുചിക്കുവാന്‍ അവസരം. അനാവശ്യവിവാദങ്ങളില്‍ ചെന്ന്‌ ചാടാതെ ശ്രദ്ധിക്കുക. സാമ്പത്തിക വിഷമതകള്‍ മറികടക്കും. വ്യവഹാരങ്ങളില്‍ വിജയം. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും. വിശ്രമം കുറയും.

പൂരാടം: പുണ്യ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്‌ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകള്‍ വര്‍ദ്ധിക്കും. പിന്നീട്‌ ഉപയോഗമില്ലാത്ത വസ്‌തുക്കള്‍ക്കായി പണം ചെലവിടും. ബന്ധുക്കളില്‍ നിന്ന്‌ അകാരണമായ എതിര്‍പ്പുണ്ടാകും.

ഉത്രാടം: സന്താനങ്ങള്‍ക്കായി പണച്ചെലവ്‌. ഇരുചക്ര വാഹനം മൂലം ധനനഷ്‌ടം. നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങള്‍ സാധിക്കും. ദേഹസുഖം കുറയും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും.

തിരുവോണം: ഔദ്യോഗിക ആവശ്യത്തിനായി യാത്രകള്‍. പുതിയ ജോലികളില്‍ പ്രവേശിക്കുവാന്‍ അവസരമൊരുങ്ങും. സുഹൃത്തുക്കളുമായി നില നിന്നിരുന്ന തര്‍ക്കം അവസാനിക്കും. സകുടുംബ യാത്രകള്‍ നടത്തും. തൊഴില്‍ സംബന്ധമായ യാത്രകള്‍ വേണ്ടിവരും.

അവിട്ടം: പണമിടപാടുകളില്‍ നേട്ടം. ബന്ധുഗുണമനുഭവിക്കും. യാത്രകള്‍ വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം. സാമ്പത്തിക നേട്ടം കൈവരിക്കുവാന്‍ കഴിയും. മാതാവിനോ, മാതൃജനങ്ങള്‍ക്കോ അരിഷ്‌ടത.

ചതയം: പഠനത്തിലും ജോലിയിലും മികവ്‌ പുലര്‍ത്തും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. കടബാദ്ധ്യതയില്‍ നിന്ന്‌ മോചനം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സത്‌കര്‍മ്മങ്ങള്‍ക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. തൊഴില്‍ പരമമായ ഉയര്‍ച്ച എന്നിവ ഉണ്ടാകും.

പൂരൂരുട്ടാതി: ഭക്ഷണ സുഖമുണ്ടാവും. സുഹൃത്തുക്കള്‍ വഴി നേട്ടം. ധനപരമായ പുരോഗതി. തൊഴില്‍പരമായി ദിനം അനുകൂലം. തൊഴിലില്‍ അനുകൂലമായ സാഹചര്യം. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

ഉത്രട്ടാതി: മാനസിക സന്തോഷം വര്‍ദ്ധിക്കും. സുഹൃത്തുക്കള്‍ ഒത്തുചേരും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. തടസ്സങ്ങള്‍ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും.

രേവതി: പണച്ചെലവ്‌ അധികരിക്കും. ദമ്പതികള്‍ ഒന്നിച്ച്‌ യാത്രകള്‍ നടത്തും. തൊഴില്‍രംഗത്തു നിന്ന്‌ അവധിയെടുത്ത്‌ നില്‍ക്കേണ്ടി വരും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. സന്താനങ്ങള്‍ക്കായി പണച്ചെലവ്‌.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 16 Jun 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW