Monday, July 08, 2019 Last Updated 31 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.43 AM

എണ്ണ ആവശ്യകത കുറയുന്നു

uploads/news/2019/06/315233/f1.jpg

മുംെബെ: മേയില്‍ രാജ്യത്തിന്റെ എണ്ണ ആവശ്യകതയില്‍ കുറവ്‌. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ ആവശ്യകതയില്‍ തന്നെയാണു ഈ വര്‍ഷവുമെന്നതാണു വിചിത്രം.
വിപണികളുടെ തളര്‍ച്ചയും മേഖലകളുടെ മുരടിപ്പിലേക്കുമാണു ഇതു വിരല്‍ ചൂണ്ടുന്നത്‌. 186.1 ലക്ഷം ടണ്ണാണ്‌ മേയില്‍ രാജ്യം ഉപയോഗിച്ചതെന്നു പെട്രോളിയും പ്ലാനിങ്‌ ആന്‍ഡ്‌ അനാലിസിസ്‌ സെല്ലിന്റെ കണക്കുകള്‍ വ്യക്‌തമാക്കി.
കഴിഞ്ഞ പാദങ്ങളില്‍ െചെനയെ പിന്തള്ളി വളര്‍ച്ചയില്‍ മുന്നിലെത്തിയ രാജ്യം ജനുവരി- മാര്‍ച്ച്‌ പാദത്തില്‍ 5.8 ശതമാനത്തിലേക്കു വീണിരുന്നു. ഓട്ടോ, വ്യാവസായിക മേഖലകളുടെ തളര്‍ച്ചയാണു എണ്ണ ആവശ്യകതയെ പ്രതികൂലമാക്കിയത്‌. ഓട്ടോ മേഖല തിരിച്ചടികളുടെ പാതയിലാണെന്നു അടുത്തിടെ കണക്കുകള്‍ പുറത്തു വന്നിരുന്നു.
ഒമ്പതു മാസമായി മേഖലയിലെ വില്‍പ്പന തുടര്‍ച്ചയായി കുറഞ്ഞു വരികയാണ്‌. മേയിലെ വ്യാവസായിക ഉല്‍പ്പാദനത്തിന്റെ കണക്കുകള്‍ ഇതുവരെ പുറത്തുവരാത്തതും ആശങ്ക ഉണര്‍ത്തുന്നുണ്ട്‌.

Ads by Google
Sunday 16 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW