Sunday, June 23, 2019 Last Updated 29 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.43 AM

എക്‌സ്- ടൗണ്‍ 300ഐ ഇന്ത്യയിലെത്തി; വില 2.35 ലക്ഷം രൂപ

ന്യൂഡല്‍ഹി: 276 സി.സി. എന്‍ജിന്‍ കരുത്തില്‍ പുതിയ എക്‌സ്-ടൗണ്‍ 300 ഐ എ.ബി.എസ.്‌ മാക്‌സി സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തി. 2.35 ലക്ഷം രൂപയാണ്‌ സ്‌കൂട്ടറിന്റെ വില. ഇരട്ട ഹെഡ്‌ലാമ്പ്‌, എല്‍.ഇ.ഡി ഡെയ്‌െടെം റണ്ണിങ്‌ െലെറ്റുകള്‍, എല്‍.ഇ.ഡി. ടെയില്‍ലാമ്പ്‌ എന്നിവ എ.ബി.എസ്‌ പതിപ്പിനെ മുന്‍ മോഡലില്‍നിന്നു വ്യത്യസ്‌തമാക്കുന്നുണ്ട്‌.
ഇന്‍സ്‌ട്രമെന്റ്‌ക്ല സ്‌റ്ററിന്‌ വീതി കൂടുതലാണ്‌. ഓയില്‍ മര്‍ദം, എ.ബി.എസ്‌. ഇന്‍ഡിക്കേറ്റര്‍, ഓയില്‍ സര്‍വീസ്‌, എന്‍ജിന്‍ ചെക്ക്‌, െഹെ ബീം, മുന്നറിയിപ്പുകള്‍ തുടങ്ങിയവ ഇന്‍സ്‌ട്രമെന്റ്‌ക്ല സ്‌റ്ററില്‍ സംയോജിപ്പിച്ചിട്ടുണ്ട്‌. സം276 സി.സി. ഒറ്റ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്‌ എക്‌സ്-ടൗണ്‍ മാക്‌സിന്റെ കരുത്ത്‌. എന്‍ജിന്‍ 7,250 ആര്‍.പി.എമ്മില്‍ 24 ബി.എച്ച്‌.പി. കരുത്തും 6,250 ആര്‍.പി.എമ്മില്‍ 25 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്‌ടിക്കും.
സി.വി.ടി. ഗിയര്‍ബോക്‌സാണ്‌ സ്‌കൂട്ടറില്‍. എന്‍ജിന്‍ ലിക്വിഡ്‌ കൂളിങ്‌ സംവിധാനത്തിലാണ്‌. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്‌റ്റമാണ്‌ മോഡലിലുള്ളത്‌. 181 കിലോയാണ്‌ ഭാരം. ടെലിസ്‌കോപിക്‌ ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന ഇരട്ട സ്വിങ്‌ യൂണിറ്റ്‌ പിന്നിലും നല്‍കിയിട്ടുണ്ട്‌. സസ്‌പെന്‍ഷന്‍ നിറവേറ്റും. മുന്നിലും പിന്നിലും ഡിസ്‌ക്‌ ബ്രേക്കാണ്‌ സുരക്ഷയൊരുക്കുന്നത്‌.

Ads by Google
Sunday 16 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW