Wednesday, July 03, 2019 Last Updated 14 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.43 AM

എം.ഐ. സ്‌മാര്‍ട്‌ ബള്‍ബ്‌ വിപണിയില്‍

ന്യൂഡല്‍ഹി: െചെനീസ്‌ ഹോം അപ്ലയന്‍സ്‌ നിര്‍മാതാക്കളായ ഷവോമി എം.ഐ. ബ്രാന്‍ഡിന്‌ കീഴില്‍ പുതിയ സ്‌മാര്‍ട്‌ എല്‍.ഇ.ഡി. ബള്‍ബുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
വെള്ളയ്‌ക്കു പുറമേ ബള്‍ബിന്റെ നിറം ഉപയോക്‌താവിന്‌ മാറ്റാനാകുമെന്നതാണു പ്രത്യേകത. 160 ലക്ഷം നിറഭേദങ്ങള്‍ ബള്‍ബ്‌ ഉല്‍പ്പാദിപ്പിക്കുമെന്നാണ്‌ കമ്പനി പറയുന്നത്‌. കമ്പനിയുടെ പ്രധാന വിപണികളിലൊന്നാണു ഇന്ത്യ. എം.ഐ. ഹോം ആപ്പ്‌, ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്‌റ്റന്റ്‌ തുടങ്ങിയവ വഴി ബള്‍ബിന്‌ ആവശ്യാനുസരണം നിര്‍ദേശങ്ങള്‍ നല്‍കാം.
11 വര്‍ഷമാണ്‌ ഷവോമി ബള്‍ബിന്‌ അവകാശപ്പെടുന്ന ആയുസ്‌. ഷവോമി ക്രൗഡ്‌ ഫണ്ടിങ്‌ പ്ലാറ്റ്‌ ഫോം വഴി ഇന്നു മുതല്‍ ബള്‍ബുകള്‍ വില്‍പ്പനയ്‌ക്കെത്തും. 1,299 രൂപയാണു വില.

Ads by Google
Sunday 16 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW