Wednesday, July 03, 2019 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.43 AM

മോഡി 20ന്‌ ധനമന്ത്രാലയ ഉദ്യോഗസ്‌ഥരെ കാണും

ന്യൂഡല്‍ഹി: ബജറ്റിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡി 20ന്‌ ധനമന്ത്രാലയ ഉദ്യോസ്‌ഥരുമായി ചര്‍ച്ച നടത്തും. ധനമന്ത്രാലയത്തിലെ അഞ്ചു സെഷനിലെ ഉദ്യോഗസ്‌ഥരും ചര്‍ച്ചിയില്‍ പങ്കെടുക്കും.
രാജ്യത്തിന്റെ വളര്‍ച്ച ത്വരതപ്പെടുത്താനുള്ള മാര്‍ഗങ്ങളും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുള്ള മാര്‍ഗങ്ങളുമാകും ചര്‍ച്ച ചെയ്യുക. ഇതേത്തുടര്‍ന്നു 20നു ചേരാനിരുന്ന ജി.എസ്‌.ടി. കൗണ്‍സില്‍ യോഗം 21ലേക്ക്‌ മാറ്റിയെന്നാണു വിവരം. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക്‌ അഞ്ചുവര്‍ഷത്തെ താഴ്‌ചയായ 6.8ലെത്തിയ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളാണു മോഡി തേടുന്നത്‌.
കൂടാതെ രണ്ടാംവരവിലെ 100 ദിന അജണ്ഡയും ഉറപ്പിക്കേണ്ടതുണ്ട്‌. ഏപ്രിലില്‍തന്നെ ഇതുസംബന്ധിച്ചു എല്ലാ മന്ത്രാലയങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസ്‌ നിര്‍ദേശം നല്‍കിയിരുന്നു. അടുത്തമാസം അഞ്ചിന്‌ ധനമന്ത്രി നിര്‍മലാ സീതാരാമനാകും രണ്ടാം മോഡി മന്ത്രിസഭയിലെ ആദ്യ ബജറ്റ്‌ അവതരിപ്പിക്കുക.
ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ്‌ വാഗ്‌ദാനങ്ങള്‍ക്കും വരാനിരിക്കുന്ന ബജറ്റ്‌ വ്യക്‌തത നല്‍കുമെന്നാണു വിലയിരുത്തല്‍. ഇടക്കാല ബജറ്റ്‌ വലിയ ജനശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു.

Ads by Google
Sunday 16 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW