Friday, June 21, 2019 Last Updated 15 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.45 PM

വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറുന്നതില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രി; ദേശീയപാത വികസനത്തില്‍ വിവേചനമില്ലെന്ന് നിതിന്‍ ഗഡ്കരി

മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ എന്നിവരടങ്ങിയ സംഘം ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.
pinarayi vijayan, narendra modi, Nitin Gadkari

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയെ ഏല്പിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രളയ പുനരധിവാസത്തിനുള്ള തുടര്‍ സഹായവും വിവിധ വികസന പദ്ധതികളും ചര്‍ച്ച ചെയ്തു. നരേന്ദ്രമോഡി രണ്ടാം തവണയും പ്രധാനമന്ത്രിയായ ശേഷം നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്. കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി വിജയന്‍ പങ്കെടുത്തിരുന്നില്ല.

തുടര്‍ന്ന് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ എന്നിവരടങ്ങിയ സംഘം ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ഭൂമി ഏറ്റെടുത്തല്‍, ദേശീയപാത വികസനം അടക്കമുള്ള വികസന വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുത്തു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വരിശദമായി ചര്‍ച്ച ചെയ്തുവെന്നും പരിഹാരം ഉടനുണ്ടാകുമെന്നും നിതിന്‍ ഗഡ്കരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തോട് വിവേചനമില്ല. ഭൂമി ഏറ്റെടുക്കലാണ് കേരളം നേരിടുന്ന പ്രശ്‌നം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭൂമിവില മൂന്നാല് ഇരട്ടി വരെ കൂടുതലാണ്. കൂടിക്കാഴ്ചയില്‍ നല്ല ഫലങ്ങള്‍ വരുമെന്നും അടുത്ത കൂടിക്കാഴ്ചവരെ കാത്തിരിക്കാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

നിതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW