Wednesday, June 26, 2019 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 11.59 AM

രാജ്യത്തെ ഗ്രാമത്തലവന്മാര്‍ക്ക് നരേന്ദ്രമോഡി നേരിട്ടു കത്തെഴുതി; വാരണാസിയിലെ 637 പ്രമുഖര്‍ക്ക് എഴുത്ത് കിട്ടി ; യുപിയില്‍ 601 പേരും വായിച്ചു

uploads/news/2019/06/315069/modi-letter..jpg

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ കനത്ത വരള്‍ച്ചയെ തുടര്‍ന്ന് ജലപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മഴവെള്ള സംഭരണത്തിന്റെ ആവശ്യം ഉന്നയിച്ച് രാജ്യത്തെ ഗ്രാമത്തലവന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കത്ത്. വരാനിരിക്കുന്ന കാലവര്‍ഷത്തില്‍ മഴവെള്ളം സംഭരിക്കാന്‍ നാട്ടുകാരെ പ്രാപ്തമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള കത്താണ് അയച്ചത്. എല്ലാ ജില്ലകളിലെയും ജില്ലാ കളക്ടര്‍മാരും ജില്ല മജിസ്‌ട്രേറ്റുമാരും വഴിയാണ് കത്തയച്ചിരിക്കുന്നത്. ഹിന്ദിയില്‍ ഹൃദയസ്പര്‍ശിയായ വാക്കുകളോടെ പ്രധാനമന്ത്രിയുടെ ഒപ്പോടുകൂടിയാണ് കത്ത്.

പരിപാടി വമ്പന്‍ ഹിറ്റായി മാറുകയും പല ഉള്‍നാടന്‍ ഗ്രാമങ്ങളിലും കത്ത് സംസാര വിഷയമായി തീരുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിക്ക് സമീപം കിഴക്കന്‍ യുപിയിലെ സോന്‍ഭദ്രയില്‍ 637 ഗ്രാമത്തലവന്മാര്‍ക്കാണ് പ്രധാനമന്ത്രിയുടെ കത്ത് കിട്ടിയിട്ടുള്ളത്. മഴവെള്ളം സംഭരിക്കാന്‍ ഗ്രാമീണരെ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് ചെയ്യാനാണ് കത്തില്‍ അപേക്ഷിച്ചിരിക്കുന്നത്. ഗ്രാമസഭകള്‍ വിളിച്ചു കൂട്ടി കത്ത് ഉറക്കെ വായിക്കണമെന്നും മഴവെള്ള ശേഖരണം എങ്ങിനെ വേണമെന്ന ചര്‍ച്ചകള്‍ നടത്തി തീരുമാനം എടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മഴ വെള്ള ശേഖരണത്തിനായി തടയണകള്‍ കെട്ടാനും കുളങ്ങള്‍ നിര്‍മ്മിക്കാനും ആവശ്യപ്പെടുന്നുണ്ട്.

സോന്‍ഭദ്രയെ പോലെ യുപിയിലെ അമ്രോഹയില്‍ 601 ഗ്രാമത്തലവന്മാര്‍ക്ക് കത്ത് കിട്ടിയതായി ജില്ലാ മജിസ്‌ട്രേറ്റ് ഉമേഷ് മിശ്ര പറയുന്നു. ഇവിടെ 500 കുളങ്ങള്‍ നിര്‍മ്മിച്ചു. 775 മഴക്കുഴികള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. യുപിയില്‍ ഏറ്റവും ഫലപുയിഷ്ടമായ ജില്ലകളില്‍ പെടുന്ന മൊറാദാബാദിന്റെ ഭാഗമാണ് അമ്രോഹ. ഇവിടെ സമൃദ്ധമായി മഴയും പെയ്യുന്ന ഇടമാണ്. ശനിയാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത നീതി ആയോഗിന്റെ യോഗത്തിലും മഴവെള്ള ശേഖരണത്തിന്റെ ആവശ്യകതയും ഉള്‍നാടന്‍ ഗ്രാമങ്ങള്‍ നേരിടുന്ന വരള്‍ച്ചയുടെ അതിജീവനവും പ്രധാന വിഷയമാകുമെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW