Friday, June 28, 2019 Last Updated 42 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.29 AM

ജെറ്റ്‌ ഓഹരികള്‍ 15% ഇടിഞ്ഞു

മുംെബെ: ജെറ്റ്‌ ഓഹരികളുടെ തകര്‍ച്ച തുടരുന്നു. ഇന്നലെ ഓഹരികളുടെ വില 15 ശതമാനം കുറഞ്ഞു. ജെറ്റ്‌ ഓഹരികള്‍ക്കു ഓഹരി വിപണികള്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചതാണു വില കുറയാന്‍ കാരണം. ഇതേത്തുടര്‍ന്നു വ്യാഴാഴ്‌ച ജെറ്റ്‌ ഓഹരികളുടെ മൂല്യം 23.18 ശതമാനം ഇടിഞ്ഞിരുന്നു. 28 മുതലാണു ജെറ്റ്‌ ഓഹരികള്‍ക്കു ഓഹരി വിപണികള്‍ നിയന്ത്രണം കൊണ്ടുവരുന്നത്‌. നിലവില്‍ ജെറ്റ്‌ ഓഹരിയൊന്നിന്‌ 79.65 രൂപയാണ്‌ മൂല്യം.
വിപണികളില്‍ ജെറ്റ്‌ ഓഹരികള്‍ കൂപ്പു കുത്തിയതോടെയാണു വിപണി റെഗുലേറ്റര്‍ കടുത്ത തീരുമാനത്തിലെത്തിയത്‌. ജെറ്റിനെ പുനഃരുജുവിപ്പിക്കാനുള്ള നീക്കങ്ങളും വിജയത്തീരം കണ്ടിട്ടില്ല.

Ads by Google
Saturday 15 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW