Saturday, June 29, 2019 Last Updated 28 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.27 AM

വഴിത്തര്‍ക്കത്തിനിടെ വയോധിക മരിച്ചു; അയല്‍വാസി കസ്‌റ്റഡിയില്‍

uploads/news/2019/06/315028/c4.jpg

മാരാരിക്കുളം: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ പിടിവലിക്കിടെ വയോധിക കുഴഞ്ഞുവീണ്‌ മരിച്ചു. അയല്‍വാസി കസ്‌റ്റഡിയില്‍.
മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ 13-ാം വാര്‍ഡില്‍ ചെട്ടികാട്‌ പൊള്ളേപ്പറമ്പില്‍ തോമസിന്റെ ഭാര്യ എയ്‌ഞ്ച ല്‍ (69) ആണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ 6.30-ന്‌ എയ്‌ഞ്ചലിന്റെ വീടിനു പിന്നിലാണ്‌ സംഭവം.
അയല്‍വാസിയായ ക്ലമന്റുമായി വര്‍ഷങ്ങളായി വഴിത്തര്‍ക്കം നിലനിന്നിരുന്നു. വെള്ളിയാഴ്‌ച രാവിലെ ക്ലമന്റ്‌ ഇവരുടെ വീടിനു പിന്നിലെത്തി തര്‍ക്കം ഉണ്ടാക്കി, എയ്‌ഞ്ചലുമായി പിടിവലി നടത്തി. ക്ലമന്റ്‌ ഇവരുടെ മുടിക്ക്‌ കുത്തിപ്പിടിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നെന്നു സമീപവാസികള്‍ പറഞ്ഞു.
ഈ സമയം എയ്‌ഞ്ചലിന്റെ ഭര്‍ത്താവ്‌ തോമസ്‌ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്‌. കുഴഞ്ഞുവീണ ഇവര്‍ സംഭവസ്‌ഥലത്തുതന്നെ മരിച്ചു. തുടര്‍ന്ന്‌ മണ്ണഞ്ചേരി പോലീസ്‌ സ്‌ഥലത്തെത്തി സമീപത്തെ ചെട്ടികാട്‌ സി.എച്ച്‌.സിയിലെത്തിച്ചു മരണം സ്‌ഥിരീകരിച്ചു.
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. സംസ്‌കാരം ഇന്നു രാവിലെ 9.30ന്‌ ഓമനപ്പുഴ സെന്റ്‌ സേവ്യേഴ്‌സ് പള്ളിയില്‍. മക്കള്‍: ജോഷി, സോളി പ്രിന്‍സ്‌.
ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്‌ ക്ലമന്റിനെ മണ്ണഞ്ചേരി പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ആന്തരികാവയവങ്ങളുടെ സാമ്പിള്‍ പരിശോധനയ്‌ക്കായി തിരുവനന്തപുരം ലാബിലേക്കയച്ചു. റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ മണ്ണഞ്ചേരി പോലീസ്‌ പറഞ്ഞു.

Ads by Google
Saturday 15 Jun 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW