Friday, June 28, 2019 Last Updated 29 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.21 AM

പരിമിതികളെ സാധ്യതകളാക്കി ഇടുക്കിക്കാരന്‍ ഇന്ത്യന്‍ ടീമില്‍

uploads/news/2019/06/315020/s4.jpg

ഇടുക്കി : പരിമിതികളെ സാധ്യതകളാക്കി ക്രിക്കറ്റിന്റെ ലോകം കീഴടക്കുകയാണ്‌ ഇടുക്കിക്കാരന്‍ അനീഷ്‌. ഏതു പ്രതിരോധത്തെയും തകര്‍ക്കാനുള്ള കഴിവുണ്ട്‌ അനീഷിന്റെ മാന്ത്രികവിരലുകള്‍ക്ക്‌. ജന്‍മനാ വലത്‌ കൈപ്പത്തി ഇല്ല. പക്ഷേ ക്രിക്കറ്റ്‌ കളിയുടെ ആവേശത്തില്‍ ഈ 27 വയസുകാരന്‍ തന്റെ പോരായ്‌മകള്‍ ഒക്കെ മറക്കും. ക്രിക്കറ്റിന്റെ ജന്‍മദേശമായ ഇംഗ്ലണ്ടില്‍ കളിക്കാന്‍ പേകുന്നതിന്റെ ആവേശത്തിലാണ്‌ താരം ഇന്ന്‌. ഭിന്നശേഷി വിഭാഗ ലോക ക്രിക്കറ്റ്‌ പരമ്പരയിലെ ഏക മലയാളി തിളക്കം.
കളിക്കളം വിട്ടൊരു ജീവിതമില്ല ഈ ക്രിക്കറ്റ്‌ സ്‌നേഹിക്ക്‌. ക്രിക്കറ്റില്‍ മാത്രമല്ല പഠിക്കാനും ഇടുക്കി ഡാമിന്റെ ആഴങ്ങളില്‍ ഊളി ഇടാനും തെങ്ങില്‍ കയറി തേങ്ങ ഇടാനും നല്ല രുചിയോടു കൂടിയ ആഹാരം പാകം ചെയ്യാനും മിടുക്കന്‍ ആണെന്ന്‌ അമ്മ ശ്യാമള പറയുന്നു. എവിടെയും കട്ടക്ക്‌ നില്‍ക്കും കട്ട എന്ന വിളിപ്പേരുള്ള അനീഷ്‌.
2006 ല്‍ തൊടുപുഴ, മുതലക്കോടം സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ക്രിക്കറ്റ്‌ ക്ലിനിക്കിലൂടെയാണ്‌ അനീഷിന്റെ ഇടംകൈയുടെ വേഗത അന്നത്തെ ക്യാമ്പിന്‌ നേതൃത്വം വഹിച്ച പരിശീലകന്‍ പി.ബാലചന്ദ്രന്‍ മനസിലാക്കിയത്‌. എസ്‌.എസ്‌.എല്‍.സിക്ക്‌ മികച്ച വിജയം കരസ്‌ഥമാക്കി. തുടര്‍ന്ന്‌ കളിയോടുള്ള അമിത താല്‍പര്യം മൂലം മുതലക്കോടം സെന്റ്‌.ജോര്‍ജ്‌ സ്‌കൂളില്‍ പ്ലസ്‌ ടു പഠനം പൂര്‍ത്തിയാക്കി. സ്‌കൂള്‍ ടീമുകളിലും ഇടുക്കി അണ്ടര്‍ 19 ടീമിലും മികവുറ്റ പ്രകടനം കാഴ്‌ച്ച വെച്ച്‌. അണ്ടര്‍ 19 സെന്റര്‍ സോണ്‍ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പ്ലസ്‌ടുവിന്‌ ശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ പഠനത്തിനായി കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്ങില്‍ ചേര്‍ന്നു. അവിടെ ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലും വോളിബോളിലും തന്റേതായ വ്യക്‌തി മുദ്ര പതിപ്പിക്കാന്‍ അനീഷിന്‌ കഴിഞ്ഞു.
ഇന്ത്യന്‍ ജേഴ്‌സി അണിയുക അതാണ്‌ തന്റെ സ്വപ്‌നമെന്ന്‌ അനീഷ്‌ പറയുന്നു. മികച്ച ബൗളറാണ്‌ ഈ ചെറുപ്പക്കാരന്‍. മൂന്ന്‌ വര്‍ഷമായി തൃപ്പുണിത്തുറ ക്രിക്കറ്റ്‌ ക്ലബിലാണ്‌ കളി. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കേരള ടീം ക്യാപ്‌റ്റനുമാണ്‌. റോബിന്‍ മേനോനാണ്‌ കോച്ച്‌.
ഓഗസ്‌റ്റ് 5 മുതല്‍ 15 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന 6 രാഷ്‌ട്രങ്ങളുടെ ട്വന്റി20 ടൂര്‍ണമെന്റിലേക്കാണ്‌ അനീഷിനെ തെരഞ്ഞെടുത്തത്‌. ആതിഥേയരായ ഇംഗ്ലണ്ടിനും ഇന്ത്യക്കും പുറമെ പാക്കിസ്‌ഥാന്‍, അഫ്‌ഗാനിസ്‌ഥാന്‍, ബംഗ്ലാദേശ്‌, സിംബാബ്‌വേ എന്നീ ടീമുകളാണ്‌ പങ്കെടുക്കുന്നത്‌.11 അംഗ ഇന്ത്യന്‍ ടീമിനെ വിക്രാന്ത്‌ കേനിയാണ്‌ നയിക്കുന്നത്‌.

Ads by Google
Saturday 15 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW