Saturday, June 22, 2019 Last Updated 47 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 08.56 PM

'ഉണ്ട' സിനിമയൊരുക്കിയത് ഈ വാര്‍ത്തയില്‍ നിന്നാണ്'; കഥ വന്ന വഴി പറഞ്ഞ് തിരക്കഥാകൃത്ത്

Unda movie, Mammootty, Unda scrip writer Harshad

ഇന്നു റിലീസ് ചെയ്ത മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രം 'ഉണ്ട' മികച്ച പ്രതികരണത്തോടു കൂടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന പോലീസുകാരെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. ഇപ്പോള്‍ ചിത്രം വന്ന വഴിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ ഹര്‍ഷാദ്. അഞ്ചുവര്‍ഷം മുന്‍പുകണ്ട ഒരു വാര്‍ത്തയില്‍ നിന്നാണ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ 'ഉണ്ട'യെ കണ്ടെത്തിയതെന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. ചിത്രത്തിലെ വില്ലനെ കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഒരു പോലീസ് സംഘത്തിന്റെ ദുരിതം വിവരിച്ചുകൊണ്ട് വന്ന പത്രവാര്‍ത്തയുടെ ചുവടുപിടിച്ചാണ് ഖാലിദ് ഈ സിനിമയ്ക്കായുള്ള യാത്ര തുടങ്ങിയതെന്ന് ഹര്‍ഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുകയാണ്. കഥയുടെ ഭാഗമായി ഖാലിദുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും ഹര്‍ഷാദ് ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്.

ഹര്‍ഷന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്

ഇതാണാ പത്രവാര്‍ത്ത. 'ചത്തിസ്ഗഡില്‍ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് സംഘം ദുരിതത്തില്‍. ' 2014 ലെ ലോകസഭാ ഇലക്ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഈ ബോക്സ് ഐറ്റത്തിന്റെ ചുവട് പിടിച്ചാണ് ഖാലിദ് റഹ്മാന്‍ അന്നേ യാത്ര തുടങ്ങിയത്. അതിനിടയില്‍ അവന്‍ 'അനുരാഗ കരിക്കിന്‍വെള്ളം' ചെയ്ത് പ്രേക്ഷകരുടെയും ക്രിട്ടിക്സിന്റെയും അംഗീകാരം നേടിയെടുത്തു. പിന്നീട് 2016 ലാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ഞാന്‍ ഈ യാത്രയില്‍ റഹ്മാന്റെ കൂടെ ചേരുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ബേസ് ചെയ്തുകൊണ്ട് എഴുതേണ്ട സിനിമ എന്നതിനേക്കാള്‍ ഇയ്യൊരു പ്രൊജക്ടില്‍ എന്നെ ആകര്‍ഷിച്ചത് ഞങ്ങള്‍ തമ്മില്‍ അന്ന് നടന്ന ഒരു സംഭാഷണമാണ്.
അപ്പോള്‍ റഹ്മാനേ ഈ സിനിമയിലെ വില്ലനാരാണ്..?

ഭയം. പേടി... പേടിയാണ് ഇതിലെ വില്ലന്‍

ഭയം പലതരത്തിലാണല്ലോ. മനുഷ്യന്മാര് തമ്മില്‍ തമ്മിലുള്ളത്, മനുഷ്യര്‍ക്ക് മനുഷ്യരല്ലാത്തവരോടുള്ളത്. സ്റ്റേറ്റിന് മനുഷ്യരോടുള്ളത്., മനുഷ്യര്‍ക്ക് സ്റ്റേറ്റിനോടുള്ളത്, അങ്ങിനെ ഭയം പലവിധം!. എലമൃ ശ െമ ാമഷീൃ ംലമുീി ീള റീാശിമശേീി ശി വേല ിലം ംീൃഹറ എന്ന് പണ്ടാരാണ്ടോ പറഞ്ഞു വെച്ചിണ്ടുണ്ടല്ലോ. :) പിന്നീട് സംഭവം നടന്ന സ്ഥലമായ ബസ്തറിലേക്കുള്ള യാത്രകള്‍. സിനിമക്ക് ആവശ്യമായത് തേടിയുള്ള യാത്രകള്‍. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളെ കണ്ടു. ഏത് ഘട്ടത്തിലും ഒറ്റുകാരനായോ ഭീകരവാദിയായോ മുദ്ര കുത്തപ്പെടാന്‍ പരുവപ്പെട്ട മനുഷ്യരെ കണ്ടു. ഇത് അവരുടെയും കൂടി സിനിമയാണ്. നമുക്കറിയാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണെന്നല്ലേ പഴമൊഴി.

പിന്നീട് 2018 ല്‍ മമ്മൂക്ക ഈ യാത്രയില്‍ ജോയിന്‍ ചെയ്തതോടെ കാര്യങ്ങള്‍ വേഗത്തിലായി. കൃഷ്ണന്‍ സേതുകുമാര്‍ പ്രൊഡ്യൂസറായി വന്നു. സജിത്ത് പുരുഷന്റെ ക്യാമറ, പ്രശാന്ത് പിള്ളയുടെ മ്യൂസിക്, ശ്യാം കൗശലിന്റെ ആക്ഷന്‍, അങ്ങിനെ പരിചയസമ്പന്നരായ ക്രൂ മെമ്പേഴ്സ് വന്നു. ചെറുപ്പക്കാരും താരതമ്യേന പുതുക്കക്കാരുമായ സഹതാരങ്ങള്‍ വന്നു. കേരളത്തിലും കര്‍ണാടകയിലും ചത്തിസ്ഗഡിലുമായുള്ള ചിത്രീകരണങ്ങള്‍. ഒടുവില്‍ ഇന്ന് ആ സിനിമ ഉണ്ട എന്ന പേരില്‍ നിങ്ങളുടെ മുന്നിലേക്കെത്തുന്നു. കാണുക. അഭിപ്രായം അറിയിക്കുക .
സ്നേഹം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW