Thursday, June 20, 2019 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 05.31 PM

സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചു, എന്നിട്ടും 'സ്‌ലോ' ചെയ്യാന്‍ മനസില്ല..: ഒടുവില്‍ മൃഗങ്ങള്‍ക്കായി ആകാശനടപ്പാത തീര്‍ത്ത് ഒരു 'ചിന്നാര്‍' മാതൃക!

Chinnar Sanctuary, Canopy Bridges

വൈവിധ്യമേറെയുള്ള പ്രകുതി ദൃശ്യങ്ങളും ആവാസ് വ്യവസ്ഥയും ഇടപഴകി മനസു നിറയ്ക്കുന്നതാണ് കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചിന്നാര്‍ വന്യജീവി സങ്കേതം. വൈവിധ്യമേറിയ സസ്യജാലങ്ങളുടെയും ജന്തുജാലങ്ങളുടെയും കലവറയാണ് ചിന്നാര്‍. ഔഷധ സസ്യങ്ങളും ചിന്നാറിനെ പരിപൂര്‍ണയാക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ചാമ്പല്‍ മലയണ്ണാനും ചടയന്‍ കുരങ്ങുകളും ഇവിടെ കണ്ടുവരുന്നു.

വന്യജീവി സങ്കേതത്തിനുള്ളിലുടെ കടന്നുപോകുന്ന സ്‌റ്റേറ്റ് ഹൈവേയാണ് ചിന്നാറിലെ ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നത്. 15 കിലോമീറ്റോളം ദൂരമാണ് വന്യജീവി സങ്കേതത്തിനുള്ളിലുടെ റോഡ് കടന്നുപോകുന്നത്. ഇതിനിടെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനമാണ് ചിന്നാര്‍ ആവാസ് വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്.

Chinnar Sanctuary, Canopy Bridges

വന്യജീവി സങ്കേതത്തിനുള്ളിലുടെ ഓരോ ദിവസവും ഓരോ മാസവും കടന്നു പോകുന്നിന്റെ ആവറേജ് എണ്ണമാണ് 894, 26816 എന്നീങ്ങനെ. ഇതിനിടെ മൃഗങ്ങള്‍ക്ക് 85 ഓളം റോഡപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ അപൂര്‍വമായി കണ്ടുവരുന്ന കാട്ടുപൂച്ച, കുട്ടിത്തേവാങ്ക്, മുള്ളന്‍ പന്നി ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ അപകടത്തില്‍പ്പെടുന്നുവെന്നാണ് പഠനത്തിലുടെ കണ്ടെത്തിയത്. ഇതിനു തടയിടുന്നതിനായി 15 ഓളം സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചതോടെ ഒരു പരിധി വരെ അപകടങ്ങള്‍ കുറയ്ക്കാനായി. എന്നാലും അപകടങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതോടെയാണ് മൃഗങ്ങള്‍ക്കായി ആകാശ നടപ്പാത എന്ന ആശയം കൊണ്ടുവരുന്നത്.

Chinnar Sanctuary, Canopy Bridges

റോഡിനു കുറുകെയായി 19 ഓളം ഇടങ്ങളിലാണ് മരത്തെ ആശ്രയിച്ചു ജീവിക്കുന്ന മൃഗങ്ങള്‍ക്കായി കമ്പുകള്‍ കൂട്ടികെട്ടി ആകാശനടപ്പാത മാതൃകയില്‍ പാലങ്ങള്‍ ഒരുക്കിയത്. മൃഗങ്ങള്‍ സ്ഥിരമായി റോഡ് കുറുകെ കടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് ഇത്തരം പാലങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ഇനം മൃഗത്തേയും പ്രത്യേകം പ്രത്യേകം നിരീക്ഷിച്ച് അവ റോഡ് കടക്കുന്ന സമയവും സ്ഥലവും കുറിച്ചു. ഓരോ ഇനങ്ങളുടെയും ഭാരത്തിനും അനുസരിച്ചാണ് പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. റോഡിനു ഇരുവശങ്ങളുമായി നില്‍ക്കുന്ന മരങ്ങളുമായി ബന്ധിച്ചാണ് ഇത്തരം പാലങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ആകാശ നടപ്പാത കൂടുതലും ഉപയോഗപ്പെടുത്തി വരുന്നത് ചടയന്‍ കുരങ്ങുകളും സിംഹവാലന്‍ കുരങ്ങുകളുമാണെന്ന് അധികൃര്‍ ചൂണ്ടിക്കാട്ടുന്നു. പാലങ്ങളുടെ ബലം സംബന്ധിച്ച് പതിവായി പരിശോധന നടത്തി വരുന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു.

Ads by Google
Friday 14 Jun 2019 05.31 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW