Saturday, June 22, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 04.33 PM

പുഷ്പങ്ങള്‍ ശാന്തിയുടെ സന്ദേശവാഹകര്‍

uploads/news/2019/06/314875/joythi140619.jpg

മനുഷ്യമനസ്സില്‍ നിന്ന് ശാന്തിയും, സമാധാനവും അകന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യര്‍ പരസ്പരം മനസ്സിലാക്കുകയും, തെറ്റുകളുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടുപോകുകയും ചെയ്താല്‍ത്തന്നെ ശാന്തി ഒരു പരിധിവരെ കൈവരിക്കാന്‍ കഴിയും.

പല രാഷ്ട്രങ്ങളും പരസ്പരം അശാന്തിയുടെ വിത്തുകള്‍ പാകി സ്വയം അശാന്തി ക്ഷണിച്ചുവരുത്തുകയാണ്. അശാന്തിയുടെ ഈ പരിതഃസ്ഥിതിയില്‍ ശാന്തിയുടെ സ്രോതസ്സ് കണ്ടെത്താനും, ശാന്തമായി ജീവിക്കാനും നമ്മെ നിര്‍ബന്ധിതരാക്കുന്നു. നമുക്ക് പുഷ്പങ്ങളെ നോക്കാം. അവയും ഈ അശാന്തിയുടെ സ്രോതസ്സ് കണ്ടെത്താനും, ശാന്തമായി ജീവിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നു.

അവയ്ക്കും ഈ ലോകത്തിലെ പരിസര മലിനീകരണവും ജീര്‍ണ്ണതയും അനുഭവിക്കേണ്ടിവരുന്നുണ്ട്. ഈ പൂച്ചെടികള്‍ തോട്ടിന്‍വക്കിലും റോഡരുകിലും വളര്‍ന്ന് സുഗന്ധം പരത്തുന്നു.

അവ സദാസുന്ദരവും, വിടര്‍ന്നതും, സുഗന്ധപൂരിതവുമായി കാണപ്പെടുന്നു. പുഷ്പത്തിന്റെ ഈ സവിശേഷതയും, നന്മയും കണക്കിലെടുത്താണ് ഭാരതത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പുഷ്പങ്ങള്‍ കൊടുക്കുന്ന സമ്പ്രദായം വന്നത്. ഇന്നും എല്ലാ ജാതിമതസ്ഥരും പുഷ്പങ്ങള്‍ക്ക് ഒരു ഉയര്‍ന്ന സ്ഥാനം കല്‍പ്പിച്ചിരിക്കുന്നു.

ഭക്തര്‍ പുഷ്പങ്ങളെ ക്ഷേത്രങ്ങളിലും, മറ്റും ഈശ്വരന് സമര്‍പ്പിക്കുന്നു. പരസ്പരം കാണുമ്പോഴും, പ്രത്യേക ചടങ്ങിലും പുഷ്പങ്ങള്‍ 'ബൊക്കെ' രൂപത്തിലും മറ്റും കൊടുത്ത് ആദരിച്ചുവരുന്നു. ഇതേപൂക്കള്‍ തന്നെ മരണാനന്തര ചടങ്ങില്‍ ശവ ശരീരത്തില്‍ 'റീത്ത്' എന്ന ഓമനപ്പേരില്‍ അര്‍പ്പിക്കപ്പെടുന്നു. ഭഗവാന്റെ പൂന്തോട്ടത്തിലെ പൂക്കളായ നാം ഏതു പരിതഃസ്ഥിതിയിലും ശാന്തിയുടെ സുഗന്ധം പരത്തുന്നവരായിത്തീരട്ടെ!

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google
Friday 14 Jun 2019 04.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW