Friday, June 21, 2019 Last Updated 54 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 03.43 PM

ചെഗുവരയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്; 'ചെ..ഇത്' മോശമായിപോയെന്നു ആരാധകര്‍

Prithviraj sukumaran, Cheguvara

വിപ്ലവനായകന്‍ ചെഗുവരയുടെ ജന്മദിനമാണ് ഇന്ന്. ചെഗുവരയ്ക്ക് ജന്മദിനാശംസയുമായി ഫേയ്‌സ്ബുക്കിലൂടെ രംഹത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍.

നിരവധി ആരാധകര്‍ പൃഥ്വിരാജിന്റെ പോസ്റ്റിനു താഴെ ചെഗുവരയ്ക്ക് ജന്മദിന ആശംസകളുമായി എത്തിയിട്ടുണ്ട്. അതേസമയം താരത്തിന്റെ ആശംസയില്‍ കമന്റിലൂടെ വിയോജിപ്പ് അറിയിച്ചും ആരാധകര്‍ കമന്റ് ഇട്ടിട്ടുണ്ട്.

'മിസ്റ്ററര്‍ പൃഥ്വിരാജ് താങ്കളുടെ പേജ് ഞാന്‍ അണ്‍ലൈക്ക് ചെയ്യുന്നു. ഞങ്ങളുടെ വീര സവര്‍ക്കരുടെ ജന്മദിനത്തില്‍ ആശംസ പോയിട്ട് ആങ്ങേര്‍ക്ക് പട്ടിയുടെ വില പോലും കൊടുക്കാത്ത താങ്കള്‍ ഈ കമ്മിക്കു ആശംസകള്‍ അര്‍പ്പിച്ചത് ഒട്ടും ഉചിതമല്ല.', ചെ ഇതു മോശമായിപ്പോയി', 'കേരളം എന്ന് കേട്ടിട്ടു പോലും ഇല്ലാത്ത ഇയാളെ ഒക്കെ! കഷ്ട്ം കെ.കേളപ്പന്‍ ഇഷ്ടം എ.കെ.ജി ഇഷ്ടം' എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW