Thursday, June 27, 2019 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 03.10 PM

ഹൂസ്റ്റൺ എസ് എൻ ജി മിഷന്‍റെ സ്വപ്ന സാക്ഷാത്കാരം

uploads/news/2019/06/314857/Usa140619a.jpg

നാളുകളായി താലോലിച്ചുകൊണ്ടിരുന്ന ഹൂസ്റ്റൺ നിവാസികളായ ശ്രീ നാരായണ മിഷന്‍ അംഗഗളുടെ സ്വപ്നം പൂവണിഞ്ഞു. ഈ കഴിഞ്ഞ ജൂൺ രണ്ടാം തീയതി ഞായറാഴ്ച ശ്രീമദ് ഗുരുപ്രസാദ് സ്വാമികളുടെ മുഖ്യകാർമ്മികത്വത്തിൽ ഹോമ മന്ത്രങ്ങളാലും മഹായജ്ഞത്തോടും കൂടി ഭക്തി സാന്ദ്രമായ സമർപ്പണ ചടങ്ങുകളോടെ ആഗ്രഹ സാഫല്യമായി. സമൂഹപ്രാർത്ഥന, ആദ്ധ്യാത്മിക പ്രഭാഷണം, ആശംസാ സന്ദേശങ്ങൾ എന്നിവക്കു ശേഷം അന്നദാനവും നടന്നു.

അതിനു ശേഷം സർവ്വശ്വൈര്യ പൂജയും മറ്റ് പ്രാർഥനാ യോഗവും നടന്നു. നവോത്ഥാന സഞ്ചാരത്തേയും സാമൂഹ്യ മുന്നേറ്റത്തെയും ദീപ്തമായ ദിശയിലേക്ക് കൊണ്ടു പോകുന്നതിൽ നിർണ്ണായകപങ്കുവഹിച്ച ചരിത്ര പുരുഷനായ ശ്രീ നാരായണ ഗുരുദേവന്‍റെ "ഓം സാഹോദര്യം സർവ്വത്ര " എന്ന ആശയം ലോകം മുഴുവൻ പ്രചരിപ്പിക്കുവാനും എല്ലാവരും ശ്രമിക്കണമെന്ന് തദവസരത്തിൽ ശ്രീമദ് ഗുരുപ്രസാദ് സ്വാമി ഉത്ബോധിപ്പിച്ചു.

uploads/news/2019/06/314857/Usa140619a1.jpg

ഈ സംരoഭത്തിന് പിൻതുണ നല്കി സഹകരിച്ച എല്ലാ സുമനസ്സുകൾക്കും കേവലം വെറും നന്ദി വാക്കുകൾക്കതീതമായ സൗഹൃദം ഞങ്ങൾ കാത്തു സൂക്ഷിക്കുന്നതോടൊപ്പം ഈ മഹാ ജ്യോതിസ്സിന്റെ പ്രഭ നമ്മുടെ സമൂഹത്തിലേക്ക് ഏകോദര സോദരബുദ്ധ്യാ പടർത്തുവാൻ, വളർന്ന്
പന്തലിച്ച് ലോകം മുഴുവൻ സോദരത്വേന വാഴുന്ന ഒരു മാതൃക സ്ഥാനമാക്കണമിതെന്നും ഉദ്ബോധിപ്പിച്ചു. ഹൂസ്റ്റൺ ശ്രീനാരായണ ഗുരു മിഷ ന്‍റെ
പ്രസിഡന്‍റെ - ശ്രീ.മുരളീ കേശവൻ, സെക്രട്ടറി പ്രകാശൻ ദിവാകരൻ, ട്രഷറാർ - അനുരാജ് എന്നിവരുടെ ആശംസകളോടെ ഉത്ഘാടന മഹാമഹം സമ്പന്നമായി.

വാര്‍ത്ത : ശങ്കരന്‍കുട്ടി

Ads by Google
Friday 14 Jun 2019 03.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW